Image

തീവ്രവാദ ബന്ധം: അഞ്ച് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ

Published on 03 August, 2012
തീവ്രവാദ ബന്ധം: അഞ്ച് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ
ഇസ്ലാമാബാദ്: തീവ്രവാദ സംഘടനയുമായി ബന്ധം പുലര്‍ത്തിയ അഞ്ച് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജയില്‍ശിക്ഷ. മാസങ്ങള്‍ നീണ്ട കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ഒരു ബ്രിഗേഡിയറും ഉള്‍പ്പെടും. ഹിസ്ബ്- ഉള്‍- തെഹ്രീര്‍ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ബ്രിഗേഡിയര്‍ അലി ഖാന് അഞ്ച് വര്‍ഷവും മേജര്‍ സൊഹൈല്‍ അക്ബറിന് മൂന്ന് വര്‍ഷവും മേജര്‍ ജവാദ് ബസീറിന് രണ്ട് വര്‍ഷവും കഠിനതടവാണ് വിധിച്ചിരിക്കുന്നത്. മേജര്‍മാരായ ഇനായത് അസീസ്, മേജര്‍ ഇഫ്തിഖര്‍ എന്നിവര്‍ക്ക് ഒന്നര വര്‍ഷമാണ് ശിക്ഷ. എന്നാല്‍ ശിക്ഷയ്ക്കെതിരേ ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക