Image

കോടിയേരിയും ഇ.പി. ജയരാജനും സുഖചികിത്സയില്‍

Published on 03 August, 2012
കോടിയേരിയും ഇ.പി. ജയരാജനും സുഖചികിത്സയില്‍
കോയമ്പത്തൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റില്‍ പാര്‍ട്ടി തീപ്പന്തമായി ആഞ്ഞുവീശുമ്പോള്‍ പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ സുഖചികിത്സയില്‍. ജയരാജന്‍ മുമ്പും ഇവിടെ ചികിത്സക്ക് എത്തിയിട്ടുണ്ടെങ്കിലും കോടിയേരി ആദ്യമാണ്.ചൊവ്വാഴ്ചയാണ് ഇരുവരും ചികിത്സക്കെത്തിയത്. കര്‍ഷകസംഘം പ്രസിഡന്റ് കൂടിയായ ഇ.പി. ജയരാജനാകട്ടെ, ശനിയാഴ്ച തൃശൂരില്‍ നടക്കുന്ന സംസ്ഥാന നെല്‍കര്‍ഷക കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍നിന്ന് വിട്ടുനിന്നാണ് ചികിത്സ തുടരുന്നത്.

വിവാദങ്ങളിലൂടെ പാര്‍ട്ടി സെക്രട്ടറി പദവിയില്‍നിന്ന് ഒഴിവാക്കപ്പെട്ട കണ്ണൂരിലെ പി. ശശിയും എറണാകുളത്തെ ഗോപി കോട്ടമുറിക്കലും മുമ്പ് ഇവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ ഫാര്‍മസിക്ക് വി.ഐ.പികള്‍ പുതുമയല്ലെങ്കിലും സി.പി.എം കേരള ഘടകത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി നിര്‍ണായക പ്രതിസന്ധി നേരിടുമ്പോള്‍ കര്‍ക്കടക ചികിത്സക്ക് എത്തുന്നത് ചര്‍ച്ചയാവുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക