Image

കവിയൂര്‍ കേസ് :ഏത് അന്വേഷണവും നേരിടാം; സിപിഎം നേതാക്കന്മാരും തയ്യാറാകുമോ...?

അനില്‍ പെണ്ണുക്കര Published on 03 August, 2012
കവിയൂര്‍ കേസ് :ഏത് അന്വേഷണവും നേരിടാം; സിപിഎം നേതാക്കന്മാരും തയ്യാറാകുമോ...?
കവിയൂര്‍ കേസില്‍ പ്രതിയായ ലതാ നായരെ സ്വാധീനിച്ച് പ്രമുഖ നേതാക്കന്മാരുടെ പേരു പറയാന്‍ പ്രേരിപ്പിക്കുകയും അതിന് അന്‍പതു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വാഗ്ദാനം ചെയ്തു എന്ന കെട്ടിച്ചമച്ച ഒരു റിപ്പോര്‍ട്ട് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചീഫ് എഡിറ്റര്‍ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസ്സിനെയും അധികാര ബന്ധങ്ങളെയും കുറിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം എന്ന് സിപി(ഐ)എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്റെ പത്രക്കുറിപ്പ് 
ഇക്കാര്യങ്ങള്‍ സിപിഐ(എം) നിര്‍ദ്ദേശിക്കുന്ന ഏത് അന്വേഷണ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കുന്നതിന് ഞാന്‍ സ്വാഗതം ചെയ്യുന്നു. എല്ലാവിധത്തിലും അതിനോട് സഹകരിക്കും. എന്നാല്‍, ഇതേ ഏജന്‍സിയെക്കൊണ്ട് സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കന്മാരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിപ്പിക്കാനും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാകുമോ? ഈ കാര്യത്തില്‍ സിപിഐ(എം)നെ ഞാന്‍ വെല്ലുവിളിക്കുകയാണ്.

അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ സഹപാഠിയായ രമ്യ രാജനെയായിരുന്നു സാക്ഷിയായി സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ കൊണ്ടു വന്നത്. എന്നാല്‍, അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചു എന്ന് താന്‍ സിബിഐയോട് പറഞ്ഞിട്ടില്ല എന്ന് രമ്യാ രാജന്‍ ക്രൈം-ന്റെ റിപ്പോര്‍ട്ടര്‍മാരോട് വെളിപ്പെടുത്തിയ ഇന്റര്‍വ്യൂ അടങ്ങിയ ടേപ്പ് ഞാന്‍ ഹാജരാക്കിയിരുന്നു.

ഈ ഇന്റര്‍വ്യൂ രമ്യ രാജന്റെ അനുമതിയില്ലാതെ നടത്തിയതാണെന്നും അതുകൊണ്ട് വ്യക്തി സ്വാതന്ത്ര്യം ലംഘിച്ചതിന്റെ പേരില്‍ എനിക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ടില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചു എന്ന സിബിഐയുടെ കണ്ടെത്തല്‍ തെറ്റാണെന്നും അനഘയെ ലതാ നായര്‍ ഏതെല്ലാം രാഷ്ട്രീയ നേതാക്കന്മാര്‍ക്കാണ് കാഴ്ചവച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു തിരുവനന്തപുരം സ്‌പെഷ്യല്‍ സിബിഐ കോടതി ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തിലാണ് അനഘയെ പിതാവ് പീഡിപ്പിച്ചു എന്ന് ലതാ നായര്‍ വെ
ളിപ്പെടുത്തിയെന്ന പുതിയ വിശദീകരണവുമായി നന്ദകുമാര്‍ നായര്‍ രംഗത്തെത്തിയത്. ലതാ നായര്‍ക്ക് ഞാന്‍ പണം വാഗ്ദാനം ചെയ്തു എന്നതും മേല്‍ സൂചിപ്പിച്ചതുപോലെ ചമച്ച കള്ളക്കഥയാണ്.

അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചു എന്ന് 'കണ്ടെത്തിയ' നന്ദകുമാര്‍ നായര്‍ക്കെതിരെ നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കെ കേസില്‍ കുടുങ്ങുമെന്ന് മുന്‍കൂട്ടി കണ്ട് കെട്ടിച്ചമച്ചതാണ് ഈ കഥകളൊക്കെ.

ഈ മാനനഷ്ടക്കേസില്‍ പ്രതിയാകാന്‍ പോകുന്ന നന്ദകുമാര്‍ നായര്‍ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് നീതിയുടെ അട്ടിമറിയാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതാണ്.

കഴിഞ്ഞ രണ്ടുവര്‍ഷമായി അഭയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നന്ദകുമാരന്‍ നായര്‍ക്കെതിരെ 23 പേജുള്ള ആരോപണങ്ങള്‍ ഇതിനകം സിബിഐ കോടതിയില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ഫയല്‍ ചെയ്തിട്ടുള്ളതാണ്. അച്ഛന്‍ മകളെ പീഡിപ്പിച്ചു എന്ന നന്ദകുമാരന്‍ നായരുടെ കണ്ടെത്തല്‍ കള്ളമാണെന്ന സിബിഐ കോടതിയുടെ വിധിയെക്കുറിച്ച് സിപിഐ(എം)ന് എന്ത് അഭിപ്രായമാണ് പറയാനുള്ളത്. അത് സിപിഐ(എം) സെക്രട്ടേറിയറ്റ് അംഗീകരിക്കുന്നുണ്ടോ?

1999 മുതല്‍ കള്ളക്കേസുകള്‍ ചമച്ച് എന്നെ അറസ്റ്റ് ചെയ്യുകയും നശിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ് സിപിഐ(എം)ഉം അവരെ പിന്തുണയ്ക്കുന്ന ഭരണകൂടവും. അതിന്റെ ഏറ്റവും ഒടുവിലത്തെ പരിണതിയാണ് എന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം.

ടി.പി.നന്ദകുമാര്‍
ചീഫ് എഡിറ്റര്‍
ക്രൈം
കവിയൂര്‍ കേസ് :ഏത് അന്വേഷണവും നേരിടാം; സിപിഎം നേതാക്കന്മാരും തയ്യാറാകുമോ...?
അനഘ
കവിയൂര്‍ കേസ് :ഏത് അന്വേഷണവും നേരിടാം; സിപിഎം നേതാക്കന്മാരും തയ്യാറാകുമോ...?
ലതാ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക