Image

അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്റെ സഹോദരി ലില്ലിക്കുട്ടി നിര്യാതയായി.

Published on 03 August, 2012
അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്റെ സഹോദരി ലില്ലിക്കുട്ടി നിര്യാതയായി.
കൊച്ചി/തീക്കോയി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്റെ സഹോദരിയും തീക്കോയി: വയലില്‍ പരേതനായ വി.സി. ജോയിയുടെ ഭാര്യയുമായ ലില്ലിക്കുട്ടി (60) നിര്യാതയായി.

സംസ്‌കാരശുശ്രൂഷകള്‍ ഞായറാഴ്ച (05 ഓഗസ്റ്റ് 2012) രണ്ടിന് സ്വഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

പരേത കൂട്ടിക്കല്‍ വള്ളിയാംതടത്തില്‍ കുടുംബാംഗം. മക്കള്‍ : സിന്ധു (ബിഷപ് ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്‌സിംഗ്, കൊല്ലം), സ്മിത (യുകെ), സിബിന്‍ (അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി), സിംപിള്‍. മരുമക്കള്‍ : ജോസ് (കുര്യനാട്), അജിത് (യുകെ), റെജി (ലേ മെറിഡിയന്‍, കൊച്ചി), രാജു (തീക്കോയി).


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്റെ സഹോദരി ലില്ലിക്കുട്ടി നിര്യാതയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക