Image

പൗലോസ് മാര്‍ പക്കോമിയോസ് മോത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു

Published on 01 August, 2012
പൗലോസ് മാര്‍ പക്കോമിയോസ് മോത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ന്യൂയോര്‍ക്കിലെ വിവിധ പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ യോഗം ചേര്‍ന്ന് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് ബുധനാഴ്ച വൈകിട്ട് വി. കുര്‍ബാനയ്ക്കും അനുസ്മരണ പ്രാര്‍ത്ഥനകള്‍ക്കും ശേഷം വികാരി ഡോ. പി.എസ് സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ സഭാ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

മലങ്കര കത്തോലിക്കാ സഭയുടെ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് ശുശ്രൂഷകളിലും കുര്‍ബാനയിലും പങ്കെടുത്തു. സഭാ സേവനത്തിന് തന്റെ ജീവിതം ഉഴിഞ്ഞുവെച്ച അനുകരണീയനായ ഒരു പിതാവായിരുന്നു മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയെന്നും, തന്റെ പ്രവര്‍ത്തനം സഭാ സേവനത്തിനപ്പുറം കടന്ന് സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തിരുമേനി സമയം കണ്ടെത്തിയിരുന്നുവെന്ന് മാര്‍ യൗസേബിയോസ് പറഞ്ഞു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മുന്‍ സെക്രട്ടറി ഫാ. ജോണ്‍ തോമസ് തന്റെ അനേക വര്‍ഷത്തെ മാര്‍ പക്കോമിയോസുമൊത്തുള്ള പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

മാര്‍ പക്കോമിയോസ് ദേഹവിയോഗം സഭയ്ക്ക് നഷ്ടമാണെന്ന് ഫാ. ജോണ്‍ തോമസ് പറഞ്ഞു. റവ. പൗലോസ് ആദായി കോര്‍എപ്പിസ്‌കോപ്പ (വെസ്റ്റ് സെയ്‌വില്‍ പള്ളി വികാരി), ഭദ്രാസന ചാന്‍സലര്‍ ഫാ. തോമസ് പോള്‍, ഭദ്രാസന അത്മായ ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാട്, കൗണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരില്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കോരസണ്‍ വര്‍ഗീസ്, തിരുമേനിയുമായി കുടുംബബന്ധമുള്ള പോള്‍ ഏബ്രഹാം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി പ്രസംഗിച്ചു. അങ്കമാലി, മാവേലിക്കര ഭദ്രാസനങ്ങളില്‍ നിന്നുള്ള ധാരാളം വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തു.
പൗലോസ് മാര്‍ പക്കോമിയോസ് മോത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക