Image

വിദ്യാര്‍ഥികളെ വധിക്കാന്‍ പദ്ധതിയിട്ട പ്രഫസര്‍ അറസ്റ്റില്‍; ബോംബ് ഭീഷണി വ്യാജം: ടെക്‌സാസ് വിമാനത്താവളം തുറന്നു

Published on 01 August, 2012
വിദ്യാര്‍ഥികളെ വധിക്കാന്‍ പദ്ധതിയിട്ട പ്രഫസര്‍ അറസ്റ്റില്‍; ബോംബ് ഭീഷണി വ്യാജം: ടെക്‌സാസ് വിമാനത്താവളം തുറന്നു
കാലിഫോര്‍ണിയ: ബാറ്റ്മാന്‍ ഷൂട്ടിംഗ് വെടിവെയ്പ്പിന്റെ നടുക്കം മാറും മുമ്പെ ഇരുന്നൂറോളം വിദ്യാര്‍ഥികളെ വധിക്കാന്‍ പദ്ധതിയിട്ട പ്രഫസര്‍ അറസ്റ്റില്‍. റെയ്‌നര്‍ റെയിന്‍ഷൈഡ  (48) എന്ന പ്രഫസറാണ് അറസ്റ്റിലായത്. ഇര്‍വിനിലെ ഹൈസ്‌കൂളിലെ ഇരുന്നൂറ് വിദ്യാര്‍ഥികളെയെങ്കിലും വധിക്കാനാവശ്യമായ മെഷീന്‍ ഗണ്ണുകള്‍ ശേഖരിക്കുന്ന തിരക്കിലാണെന്ന് കാണിച്ച് ഇയാള്‍ ഇമെയില്‍ സന്ദേശമയച്ചിരുന്നു. റെയ്‌നറുടെ മകന്‍ ഈ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. സ്‌കൂള്‍ അധികൃതരുടെ അച്ചടക്ക നടപടിയില്‍ മനംനൊന്ത് മാര്‍ച്ചില്‍ ജീവനൊടുക്കിയിരുന്നു. ഇതിലുള്ള വിദ്വേഷമാണ് റെയ്‌നറെ ഇത്തരമൊരു ഇ-മെയില്‍ അയക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫെഡറല്‍ പോലീസ് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതരെ വധിക്കാനും ഇയാള്‍ പദ്ധതിയിട്ടുവെന്ന് ഇയാളുടെ ഇ-മെയിലുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ആയുക്കുറ്റകൃത്യ നിയമപ്രകാരം അറസ്റ്റിലായ റെയ്‌നര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.

ബോംബ് ഭീഷണി വ്യാജം: ടെക്‌സാസ് വിമാനത്താവളം തുറന്നു

ടെക്‌സാസ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട യു.എസ് ടെക്‌സാസിലെ സാന്‍ അന്റോണിയോ രാജ്യാന്തര വിമാനത്താവളം വീണ്ടും തുറന്നു. വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് മേഖലയില്‍ മൂന്ന് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയതിനു പിന്നാലെ പ്രദേശിക സമയം ബുധനാഴ്ച 2.30ഓടെ ഭീഷണി സന്ദേശവും എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. രണ്ടായിരത്തോളം യാത്രക്കാര്‍ ഈ സമയം ടെര്‍മിനലില്‍ ഉണ്ടായിരുന്നു. ഈ സമയം ഒരു വിമാനവും വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഒന്നരമണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷം സന്ദേശം വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടെര്‍മിനല്‍ വീണ്ടും തുറന്നത്. ദിവസവും 15,000 യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളമാണ് സാന്‍ അന്റോണിയോ. ബോംബ് സ്‌ക്വാഡ് പാര്‍ക്കിംഗ് ഏരിയയിലും വിമാനത്താവളത്തിനുള്ളിലും റോഡുകളിലും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സാന്‍ അന്റോണിയോ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഡെബോറ ഫോസ്റ്റര്‍ അറിയിച്ചു. 

കാലിഫോര്‍ണിയയില്‍ ഒരു നഗരം കൂടി പാപ്പര്‍ ഹര്‍ജി നല്‍കി

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഒരു നഗരം കൂടി പാപ്പര്‍ ഹര്‍ജി നല്‍കി. സാന്‍ ബെര്‍ണാഡിനോ നഗരമാണ് പാപ്പര്‍ ഹര്‍ജി നല്‍കിയത്. 46 മില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മിയെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നഗരസഭാ അധികൃതര്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനിടെ കാലിഫോര്‍ണിയ സംസ്ഥാനത്ത് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന മൂന്നാമത്തെ നഗരമാണ് സാന്‍ ബെര്‍ണാഡിനോ. ജൂണില്‍ സ്റ്റോക്ടണും മാമോത്ത് ലേക്‌സും പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു. പാപ്പര്‍ ഹര്‍ജി നല്‍കാനുള്ള പ്രമേയത്തിന് കഴിഞ്ഞ മാസം ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗം അംഗാകാരം നല്‍കിയിരുന്നു.

വിദ്യാര്‍ഥികളെ വധിക്കാന്‍ പദ്ധതിയിട്ട പ്രഫസര്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ: ബാറ്റ്മാന്‍ ഷൂട്ടിംഗ് വെടിവെയ്പ്പിന്റെ നടുക്കം മാറും മുമ്പെ ഇരുന്നൂറോളം വിദ്യാര്‍ഥികളെ വധിക്കാന്‍ പദ്ധതിയിട്ട പ്രഫസര്‍ അറസ്റ്റില്‍. റെയ്‌നര്‍ റെയിന്‍ഷൈഡ(48)് എന്ന പ്രഫസറാണ് അറസ്റ്റിലായത്. ഇര്‍വിനിലെ ഹൈസ്‌കൂളിലെ ഇരുന്നൂറ് വിദ്യാര്‍ഥികളെയെങ്കിലും വധിക്കാനാവശ്യമായ മെഷീന്‍ ഗണ്ണുകള്‍ ശേഖരിക്കുന്ന തിരക്കിലാണെന്ന് കാണിച്ച് ഇയാള്‍ ഇമെയില്‍ സന്ദേശമയച്ചിരുന്നു. റെയ്‌നറുടെ മകന്‍ ഈ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. സ്‌കൂള്‍ അധികൃതരുടെ അച്ചടക്ക നടപടിയില്‍ മനംനൊന്ത് മാര്‍ച്ചില്‍ ജീവനൊടുക്കിയിരുന്നു. ഇതിലുള്ള വിദ്വേഷമാണ് റെയ്‌നറെ ഇത്തരമൊരു ഇ-മെയില്‍ അയക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫെഡറല്‍ പോലീസ് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതരെ വധിക്കാനും ഇയാള്‍ പദ്ധതിയിട്ടുവെന്ന് ഇയാളുടെ ഇ-മെയിലുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ആയുക്കുറ്റകൃത്യ നിയമപ്രകാരം അറസ്റ്റിലായ റെയ്‌നര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.

ഒബാമയുടെ സുരക്ഷാ സേനയെ ചട്ടം പഠിപ്പിച്ച സഞ്ജീവ് ദയാല്‍ മഹാരാഷ്ട്ര ഡിജിപി

മുംബൈ: 2010ലെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അംഗരക്ഷകരുടെ തന്‍ പ്രമാണിത്തത്തിന് വഴങ്ങാതിരുന്നതിലൂടെ രാജ്യത്തിനാകെ അഭിമാനമായ സഞ്ജീവ് ദയാല്‍ ഇനി മഹാരാഷ്ട്ര ഡിജിപി. കെ.സുബ്രഹ്മണ്യത്തിന് പകരമാണ് സഞ്ജീവ് ദയാല്‍ മഹാരാഷ്ട്ര ഡിജിപിയാകുന്നത്. അടുത്ത മൂന്നുവര്‍ഷം അദ്ദേഹം ഈ പദവിയില്‍ തുടരും. സത്യസന്ധത കൊണ്ടും കാര്‍ക്കശ്യം കൊണ്ടും ശ്രദ്ധേയനായ ദയാല്‍ 2010ല്‍ മുംബൈ പോലീസ് കമ്മീഷണറായിരിക്കെയാണ് ഒബാമയുടെ അംഗരക്ഷകരുടെ തിട്ടൂരം അംഗീകരിക്കാതിരുന്നത്. ഒബാമ സഞ്ചരിക്കുന്ന വഴിയിലുള്ള ശ്രേഷ്ഠസ്ഥലങ്ങളില്‍ സ്‌നിഫര്‍ ഡോഗ്‌സിനെ ഉപയോഗിച്ച് പരിശോധന നടത്താനുള്ള അംഗരക്ഷകരുടെ നീക്കം തടയുകയും ഡോഗ് സ്‌ക്വാഡിനെ പിന്‍വലിക്കുന്നതുവരെ പ്രസിഡന്റിന്റെ കാഡിലാക് വണ്‍ കാര്‍ 11 മിനുട്ടോളെ തടഞ്ഞിടുകയും ചെയ്താണ് ദയാല്‍ ശ്രദ്ധേയനായത്.

സെപ്റ്റംബര്‍ 11 ആക്രമണം: അല്‍ഖായിദ 600 കോടി ഡോളര്‍ നല്‍കാന്‍ വിധി

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11ലെ ലോക വ്യാപാരകേന്ദ്രം ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് അല്‍ഖായിദയും താലിബാനും ഇറാനും 600 കോടി ഡോളര്‍ നല്‍കണമെന്ന് ഫെഡറല്‍ മജിസ്‌ട്രേട്ട് നിര്‍ദേശിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 47 പേര്‍ മേല്‍ക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക കണക്കാക്കാന്‍ മജിസ്‌ട്രേട്ടിനു നിര്‍ദേശം നല്‍കിയിരുന്നത്. പ്രതീകാത്മകമായ ഈ വിധി പ്രകാരം നഷ്ടപരിഹാരം വാങ്ങുക എളുപ്പമല്ലെങ്കിലും വിധിയില്‍ താന്‍ സന്തുഷ്ടയാണെന്ന് പരാതിക്കാരി എലന്‍ സരാസിനി പറഞ്ഞു. ലോക വ്യാപാരകേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ ഇടിച്ചുകയറ്റിയ ഒരു വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന വിക്ടര്‍, സരാസിനിയുടെ ഭര്‍ത്താവാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക