Image

കെ.വി. ജോണ്‍ (കുന്നത്തേത്ത്‌ ബേബിച്ചന്‍) ഡാലസില്‍ നിര്യാതയായി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 August, 2012
കെ.വി. ജോണ്‍ (കുന്നത്തേത്ത്‌ ബേബിച്ചന്‍) ഡാലസില്‍ നിര്യാതയായി
ഡാലസ്‌: പത്തനംതിട്ട കൈപ്പട്ടൂര്‍ കുന്നത്തേത്ത്‌ വിളയില്‍ കെ.വി. ജോണ്‍ (ബേബിച്ചന്‍ -79) ഡാലസില്‍ നിര്യാതയായി. ഷീലാ ജോണ്‍ (പ്ലാമൂട്‌, തിരുവനന്തപുരം) ആണ്‌ ഭാര്യ.

മൃതദേഹം ആഗസ്റ്റ്‌ 3 ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7 മുതല്‍ 9 വരെ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌!സ്‌ ദേവാലയത്തില്‍ (14133 Dennis Lane Farmers Branch, TX 75234) പൊതുദര്‍ശനത്തിനു വയ്‌ക്കും. പിറ്റേന്ന്‌ ശനിയാഴ്‌ച രാവിലെ 10.30 നു ദേവാലയത്തില്‍ പ്രാര്‍ഥനകളും തുടര്‍ന്ന്‌ സംസ്‌ക്കാര ശുശ്രൂഷകളും നടക്കും

മക്കള്‍: ഷാജി ജോണ്‍, ഷീജ ജോണ്‍ , ഷേര്‍ലി എബ്രഹാം , ഷൈനി ഫിലിപ്പ്‌ (എല്ലാവരും ടെക്‌സാസ്‌). മരുമക്കള്‍ : സാറ ജോണ്‍ , സാം ജേക്കബ്‌ , ഷാജി എബ്രഹാം, ജിമ്മി ഫിലിപ്പ്‌ (എല്ലാവരും ടെക്‌സാസ്‌)

റിഥം ഓഫ്‌ ഡാളസ്‌ എന്ന പ്രസിദ്ധമായ ഡാന്‍സ്‌/സംഗീത സ്‌കൂളിന്റെ ഉടമയും അദ്ധ്യാപികയും, എ.എം സ്‌റ്റേഷനില്‍ മലയാളം റേഡിയോ അവതാരികയുമായ ഷൈനി ഫിലിപ്പിന്റെ പിതാവാണ്‌ പരേതന്‍. ഷൈനിയുടെ ഭര്‍ത്താവ്‌ ജിമ്മി ഫിലിപ്പ്‌ ഡാളസിലെ അറിയപ്പെടുന്ന സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനും, മലയാളം സിനിമയുടെ അമേരിക്കയിലെ വിതരണക്കാരനുമാണ്‌. ഫൊക്കാനയുടെ ഹൂസ്റ്റണില്‍ നടന്ന നാഷണല്‍ കണ്‍വെന്‍ഷനില്‍ നടത്തിയ ബ്യൂട്ടി പേജന്റ്‌ മത്സരത്തില്‍ റണ്ണര്‍ അപ്‌ ജേതാവുമാണ്‌ ഷൈനി.

വിവരങ്ങള്‍ക്ക്‌ : 214 223 7529, 214 223 7530
കെ.വി. ജോണ്‍ (കുന്നത്തേത്ത്‌ ബേബിച്ചന്‍) ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക