Image

പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചിച്ചു

Published on 01 August, 2012
പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാവേലിക്കര ഭദ്രാസനാധിപനായിരുന്ന പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍, നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുള്ള സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ ഫാ. ദാനിയേല്‍ പുല്ലേലില്‍, പോള്‍ കറുകപ്പള്ളി, കോരസണ്‍ വര്‍ഗീസ്‌ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ താപസശ്രേഷ്‌ഠനായിരുന്നു പക്കോമിയോസ്‌ മെത്രാപ്പോലീത്ത എന്നും, എളിമയുടെ മകുടമായി അവസാന ശ്വാസംവരേയും സഭയുടെ കെട്ടുപണിക്കായി അഹോരാത്രം യത്‌നക്കുകയും ചെയ്‌ത മെത്രാപ്പോലീത്തയുടെ വിയോഗം മലങ്കര സഭയ്‌ക്ക്‌ നികത്താനാവാത്ത വിടവാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. സഭയിലെ കൊച്ചു കുട്ടികള്‍ മുതല്‍ വൈദീകര്‍ക്ക്‌ വരെ ധീരമായ ദിശാബോധം കൊടുക്കുയും നാനാതുറയിലുമുള്ള രാഷ്‌ട്രീയ-സാമുദായിക നേതാക്കളോട്‌ മുഖമറയില്ലാതെ സംവേദനം ചെയ്യാനുള്ള മെത്രാപ്പോലീത്തയുടെ അനിതര സാധാരണമായ കഴിവ്‌ ആരിലും ആശ്ചര്യമുളവാക്കിയിരുന്നതായും ഇവര്‍ സംയുക്തപ്രസ്‌താവനയില്‍ പറഞ്ഞു.
പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക