Image

പെയര്‍ലാന്റ്‌ കര്‍ഷകശ്രീ അവാര്‍ഡ്‌:പി.ഐ വര്‍ഗ്ഗീസും തോമസ്‌ കണ്ണേത്തും ഒന്നാം സ്‌ഥാനം പങ്കിട്ടു

പി.പി.ചെറിയാന്‍ Published on 01 August, 2012
പെയര്‍ലാന്റ്‌ കര്‍ഷകശ്രീ അവാര്‍ഡ്‌:പി.ഐ വര്‍ഗ്ഗീസും തോമസ്‌ കണ്ണേത്തും ഒന്നാം സ്‌ഥാനം പങ്കിട്ടു
ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ പെയര്‍ലാന്‍ഡ് -മന്‍വേല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത് പെയര്‍ലാന്‍ഡ് മന്‍വേല്‍ മാര്‍ത്തോമാ കര്‍ഷകശ്രീ മത്സരത്തില്‍ വി.ഐ. വര്‍ഗീസും തോമസ് കണ്ണേത്തും ഒന്നാം സ്ഥാനത്തിന് അര്‍ഹരായി ട്രോഫികള്‍ കരസ്ഥമാക്കി. ആവേശമുണര്‍ത്തിയ മത്സരത്തില്‍ ബേബി യോഹന്നാനും, മുട്ടത്ത് വി.ലൂക്കോസും രണ്ടാം സ്ഥാനം പങ്കിട്ടു.

പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും, വീടിനോടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അടുക്കളതോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ഒരു മത്സരം സംഘടിപ്പിക്കുന്നത്. അംഗങ്ങളുടെ ഭവനങ്ങളോടു ചേര്‍ന്നുള്ള ഏറ്റവും നല്ല പച്ചക്കറിത്തോട്ടങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയത് ഗൃഹാതുര അനുഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു. 70, ഓളം കുടുംബങ്ങളുള്ള പ്രാര്‍ത്ഥനാഗ്രൂപ്പില്‍ മിക്കവാറും ഭവനങ്ങളോട് ചേര്‍ന്ന അടുക്കളത്തോട്ടങ്ങള്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്. ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ വികാരി റവ.സഖറിയാ ജോണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. കമ്മറ്റി അംഗം ഷിബു കോശി നന്ദി പ്രകാശിപ്പിച്ചു.

ഹ്യൂസ്റ്റണിലെ കൃഷിക്കാരില്‍ പ്രമുഖരായ മാത്യൂ. പി. വര്‍ഗീസ്, തോമസ് ജോര്‍ജ്ജ്, ഫിലിപ്പ് നൈനാന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചു. അടുക്കളത്തോട്ടങ്ങളുടെ ക്രമീകരണം, സൗന്ദര്യം, എത്രതരം ഫലങ്ങള്‍, ഫലങ്ങളുടെ വിളവ്, തുടങ്ങി വിവിധ മാനദണ്ഢങ്ങള്‍ ഉപയോഗിച്ചാണ് വിധിനിര്‍ണയം നടത്തിയത്.

മത്സരത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. വര്‍ഗീസ് ജോസഫ്(രാജന്‍) അടുക്കളത്തോട്ട ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.
പെയര്‍ലാന്റ്‌ കര്‍ഷകശ്രീ അവാര്‍ഡ്‌:പി.ഐ വര്‍ഗ്ഗീസും തോമസ്‌ കണ്ണേത്തും ഒന്നാം സ്‌ഥാനം പങ്കിട്ടു
കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കള്‍ റവ.സഖറിയാ, ജോണിനോടൊപ്പം. ഇടത്തു നിന്ന്- ബേബി യോഹന്നാന്‍, തോമസ് കണ്ണേത്ത്, പി.ഐ. വര്‍ഗീസ്, മുട്ടത്ത് ലൂക്കോസ് എന്നിവര്‍.
പെയര്‍ലാന്റ്‌ കര്‍ഷകശ്രീ അവാര്‍ഡ്‌:പി.ഐ വര്‍ഗ്ഗീസും തോമസ്‌ കണ്ണേത്തും ഒന്നാം സ്‌ഥാനം പങ്കിട്ടു
അവാര്‍ഡ് ജേതാക്കള്‍ റവ. സഖറിയ ജോണ്‍, സോഫി സഖറിയാ, കമ്മറ്റി മെംബര്‍ ഷിബു കോശി എന്നിവരോടൊപ്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക