Image

ലാറി ഫിലിപ്പ് വര്‍ഗീസ് ശെമ്മാശന്‍ മലങ്കര മാര്‍ത്തോമ്മാ സഭയിലെ വൈദിക പദവിയിലേക്ക്

പി.പി.ചെറിയാന്‍ Published on 01 August, 2012
ലാറി ഫിലിപ്പ് വര്‍ഗീസ് ശെമ്മാശന്‍ മലങ്കര മാര്‍ത്തോമ്മാ സഭയിലെ വൈദിക പദവിയിലേക്ക്
ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മ ഇടവകാംഗമായ ലാറി ഫിലിപ്പ് വര്‍ഗീസ് ശെമ്മാശന്‍ മാര്‍ത്തോമ്മാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേയ്ക്ക് പ്രവേശിക്കുന്നു. ഓഗസ്റ്റ് 12 ഞായറാഴ്ച വൈകിട്ട് 5ന് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മുഖ്യകാര്‍മികത്വം വഹിക്കും.

കുണ്ടറ കോട്ടൂരഴികത്ത് കോശി വര്‍ഗീസിന്റെയും ലില്ലിയുടെയും പുത്രനായ ലാറി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ നിന്നും ഇലക്‌ട്രോണിക് എന്‍ജിനീയര്‍ ബിരുദം നേടിയ ശേഷം കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരിയില്‍ ചേര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കി. 2012 ജൂണ്‍ 23-ന് തിരുവല്ല സെന്റ് തോമസ് പള്ളിയില്‍ വച്ച് അഭി.ജോസഫ് മെത്രാപ്പൊലീത്തയില്‍ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു.
റോഷിന്‍ ഭാര്യയും. ലിബു, ഡോ.ലെസ്‌ലി എന്നിവര്‍ സഹോദരങ്ങളുമാണ്. ഹൂസ്റ്റണ്‍ ട്രിനിറ്റി ഇടവകയില്‍ നിന്നുള്ള പ്രഥമ വൈദികനാണ് ലാറി വര്‍ഗീസ്.

ഓഗസ്റ്റ് 19 ഞായറാഴ്ച ട്രിനിറ്റി ദേവാലയത്തില്‍ നവ വൈദികന്‍ പുത്തന്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഇടവകയുടെ അനുമോദന സമ്മേളനവും സ്‌നേഹവിരുന്നും നടത്തും. ശുശ്രൂഷകളില്‍ ഏവരും സംബന്ധിക്കണമെന്ന് ഇടവക വികാരി റവ സഖറിയ ജോണ്‍, ട്രസ്റ്റി പി എം ജോണ്‍ എന്നിവര്‍ അറിയിച്ചു.
ലാറി ഫിലിപ്പ് വര്‍ഗീസ് ശെമ്മാശന്‍ മലങ്കര മാര്‍ത്തോമ്മാ സഭയിലെ വൈദിക പദവിയിലേക്ക്
ലാറി ഫിലിപ്പ് വര്‍ഗീസ് ശെമ്മാശന്‍ മലങ്കര മാര്‍ത്തോമ്മാ സഭയിലെ വൈദിക പദവിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക