Image

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണാഘോഷം 25ന്

പി.പി.ചെറിയാന്‍ Published on 01 August, 2012
ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണാഘോഷം 25ന്
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ നേതൃത്വത്തില്‍ (എച്ച്ആര്‍എ) മൂന്നാമതു ഓണാഘോഷ പരിപാടികളും ഓണസംഗമവും "ഓണം 2012" എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ 10.30 മുതല്‍ നടത്തുന്നതിന് തീരുമാനിച്ചു. സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് മിനി ഹാളില്‍ നടത്തുന്ന ഓണസംഗമത്തില്‍ വിവിധ നാടന്‍ കലാപരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നു. "റാന്നി മന്നന്‍ ", "റാന്നി മങ്ക" എന്നിവരെയും തിരഞ്ഞെടുക്കുന്നതാണ്. ഹൂസ്റ്റണിലെ പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുന്ന സംഗമത്തില്‍ കേരളീയ ശൈലിയില്‍ ഒരുക്കുന്ന ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. ജനറല്‍ സെക്രട്ടറി ഷിജു തച്ചനാലിന്റെ ഭവനത്തില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ജോയി മണ്ണില്‍ അധ്യക്ഷത വഹിച്ചു.

ജീമോന്‍ റാന്നി ജനറല്‍ കണ്‍വീനറും റോയി തോമസ്, ബിജു സഖറിയ, ജിന്‍സി മാത്യു, റെജി ചിറയില്‍, ലീലാമ്മ ഫീലിപ്പോസ്, തോമസ് തോമസ് പുല്ലാട്ട്, ബിജു തച്ചനാലില്‍, ബാബു കൂടത്തിനാലില്‍, സജി ഇലഞ്ഞിക്കല്‍, ഷീജാ ജോസ് എന്നിവര്‍ കണ്‍വീനര്‍മാരുമായി വിവിധ സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ എല്ലാ റാന്നി നിവാസികളെയും സുഹൃത്തുക്കളെയും സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോയി മണ്ണിലും ജനറല്‍ കണ്‍വീനര്‍ ജീമോന്‍ റാന്നിയും അറിയിച്ചു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ .

ഷിജു തച്ചനാലില്‍ - 281 736 5413
റോയി തോമസ് - 832 768 2860
റെജി ചിറയില്‍ - 281 414 0721
ജിന്‍സി മാത്യു - 832 278 9858
ലീലാമ്മ ഫീലിപ്പോസ് - 732 439 1489
ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ഓണാഘോഷം 25ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക