Image

യോങ്കേഴ്‌സ്‌ മലയാളി കമ്യൂണിറ്റിയുടെ പിക്‌നിക്ക്‌ വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2012
യോങ്കേഴ്‌സ്‌ മലയാളി കമ്യൂണിറ്റിയുടെ പിക്‌നിക്ക്‌ വന്‍ വിജയം
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) പിക്‌നിക്ക്‌ ജൂലൈ 28-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 4 വരെ സ്‌പ്രെയിന്‍ റിഡ്‌ജ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി. നാനാജാതി മതസ്ഥര്‍ പിക്‌നിക്കില്‍ പങ്കുകൊണ്ടു.

ഏലിയാസ്‌ വര്‍ക്കിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പിക്‌നിക്ക്‌ സംഘടനയുടെ പ്രസിഡന്റ്‌ എം.കെ. മാത്യൂസ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ സാംസ്‌കാരിക-സാമൂഹ്യ മണ്‌ഡലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ വ്യക്തിമുദ്ര പതിപ്പിച്ച റെജി പ്ലാവറ മുഖ്യ പ്രാസംഗികനായിരുന്നു. കുണ്ടറ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌, കുണ്ടറ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മലയാളി സമൂഹത്തിന്റെ കൂട്ടായ്‌മയെ പുകഴ്‌ത്തി.

തുടര്‍ന്ന്‌ നടന്ന കായിക-വിനോദ മത്സരങ്ങളില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ പങ്കെടുത്തു. കൊച്ചുകുട്ടികള്‍ക്കുവേണ്ടി മിഠായി പെറുക്ക്‌, മറ്റുള്ളവര്‍ക്ക്‌ ബോള്‍ പാസിംഗ്‌, നാരങ്ങാ ഓട്ടം, നടപ്പുമത്സരം, ദീര്‍ഘദൂര ഓട്ടമത്സരം എന്നിവയുണ്ടായിരുന്നു. വിജയികളായവര്‍ക്ക്‌ ഒക്‌ടോബര്‍ ആറിന്‌ 1500 സെന്‍ട്രല്‍ പാര്‍ക്കിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സംഘടനയുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജ്‌ ഉമ്മന്‍ ആയിരുന്നു പരിപാടികളുടെ കണ്‍വീനര്‍. അദ്ദേഹത്തോടൊപ്പം കമ്മിറ്റി അംഗങ്ങളായ രാജു സക്കറിയ, ജോയി പുളിയനാല്‍, അന്നമ്മ ഫിലിപ്പ്‌, തോമസ്‌ കൂവള്ളൂര്‍, ഏബ്രഹാം കൈപ്പള്ളില്‍, എം.കെ. മാത്യൂസ്‌, ജോര്‍ജുകുട്ടി ഉമ്മന്‍, സാക്‌ തോമസ്‌ എന്നിവരും പിക്‌നിക്കിന്റെ വിജയത്തിന്‌ പ്രവര്‍ത്തിച്ചു. പാചക വിദഗ്‌ധനായ വി.വി. മാത്യുവിന്റെ നേതൃത്വത്തില്‍ രുചികരമായ ബാര്‍ബിക്യൂ ഒരുക്കിയിരുന്നു. സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍ നന്ദി പറഞ്ഞു. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.
യോങ്കേഴ്‌സ്‌ മലയാളി കമ്യൂണിറ്റിയുടെ പിക്‌നിക്ക്‌ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക