Image

ഫോമാ മതസൗഹാര്‍ദ്ദ സമ്മേളനം സണ്ണി ഏബ്രഹാമും രാജന്‍ നായരും നയിക്കും

Published on 31 July, 2012
ഫോമാ മതസൗഹാര്‍ദ്ദ സമ്മേളനം സണ്ണി ഏബ്രഹാമും രാജന്‍ നായരും നയിക്കും
ന്യൂയോര്‍ക്ക്‌: ഇഴഞ്ഞ്‌ നീങ്ങുന്ന ഓരോ നിമിഷങ്ങളിലും മനുഷ്യന്‍ മന്വന്തരങ്ങളിലൂടെ നേടിയെടുത്ത മതസൗഹാര്‍ദ്ദം ഭാരതത്തില്‍ നഷ്‌ടപ്പെടുന്നതിന്റെ രോദനം നാം കേള്‍ക്കുകയാണ്‌. പിന്‍കാലഘട്ടങ്ങളിലെന്നോ തുടങ്ങിയ നഷ്‌ടപ്പെടലിന്റെ ചിത്രങ്ങള്‍ ഏറിവരുന്നു. മനുഷ്യനും മനുഷ്യനും തമ്മിലും മതങ്ങളും മതങ്ങളും തമ്മില്‍ കലഹിക്കുന്ന കാഴ്‌ച ഇന്ന്‌ സര്‍വ്വസാധാരണമാണ്‌.

നമ്മുടെ കൊച്ച്‌ കേരളത്തിലും അമേരിക്കയിലും ഇന്ന്‌ കാക്കത്തൊള്ളായിരും ജാതികളും ഉപജാതികളും മതങ്ങളും സൃഷ്‌ടിക്കപ്പെടുന്നു. മതങ്ങളുടേയും ജാതിയുടേയും അതിര്‍വരമ്പുകള്‍ സൃഷ്‌ടിച്ച്‌ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ ഫോമാ, എല്ലാ മതങ്ങളും തമ്മില്‍ സ്‌നേഹവും ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്താനുള്ള വേദിയൊരുക്കുന്നത്‌. ഹിന്ദുവും ക്രിസ്‌ത്യാനിയും മുസല്‍മാനും ആര്‍ഷഭാരത്തിന്റെ മക്കളാണെന്നും അവയെ എല്ലാം ഭാരതാംബ ജന്മം നല്‍കിയതാണെന്നും, ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുവാനും പരസ്‌പരം ധാരണയോടും വിശ്വാസത്തോടും കൂടി മുന്നോട്ടു പോകുവാനും ഫോമ മസതസൗഹാര്‍ദ്ദ സമ്മേളനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ഫോമയെപ്പോലുള്ള സാമൂഹ്യ സംഘടനകള്‍ മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന വേദിയാകണം.

ഫോമാ മതസൗഹാര്‍ദ്ദ സമ്മേളനത്തിന്‌ ഡോ. ബാബു പോള്‍, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. പി.പി. വിജയന്‍, ഡോ. എം.വി. പിള്ള തുടങ്ങി ഒട്ടനവധി സാരഥികളാണ്‌ എത്തുന്നത്‌. പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഫോമാ മതസൗഹാര്‍ദ്ദ സമ്മേളനം സണ്ണി ഏബ്രഹാമും രാജന്‍ നായരും നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക