Image

ഡീക്കന്‍ ക്രിസ്‌ ഫിലിപ്പ്‌ ദാനിയേല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 31 July, 2012
ഡീക്കന്‍ ക്രിസ്‌ ഫിലിപ്പ്‌ ദാനിയേല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു
ഡാളസ്‌: മാര്‍ത്തോമാ ചര്‍ച്ച്‌ ഓഫ്‌ ഡാളസ്‌ ഫാമേഴ്‌സ്‌ ബ്രാഞ്ച്‌ ഇടവകാംഗമായ ഡീക്കന്‍ ക്രിസ്‌ ഫിലിപ്പ്‌ ദാനിയേല്‍ മാര്‍ത്തോമാ സഭയിലെ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

ജൂലൈ 28-ന്‌ ശനിയാഴ്‌ച രാവിലെ 8.30ന്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഫ്‌ ഡാളസ്‌ ഫാമേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ചു നടന്ന പട്ടംകൊടുക്കല്‍ ശുശ്രൂഷക്ക്‌ സഭയുടെ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനാധിപന്‍ റൈറ്റ്‌. റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഇടവകാംഗം പരേതനായ ഫിലിപ്പ്‌ ദാനിയേലിന്റേയും, റേച്ചല്‍ ദാനിയേലിന്റേയും രണ്‌ടാമത്തെ മകനാണ്‌ ക്രിസ്‌ ദാനിയേല്‍. നീതി പ്രസാദാണ്‌ സഹധര്‍മ്മണി. നീല്‍. പി. ഡാനിയേല്‍ (റേറാണി) സഹോദരനും, സിന്‍ഡി ഡാനിയേല്‍ ഏക സഹോദരിയുമാണ്‌.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കിസ്‌ 4 വര്‍ഷത്തെ പഠനം കോട്ടയം മാര്‍ത്തോമ്മാ വൈദീക സെമിനാരിയില്‍ നിന്നും ഈ വര്‍ഷമാണ്‌ പൂര്‍ത്തിയാ ക്കിയത്‌. മാര്‍ത്തോമാ ചര്‍ച്ച്‌ ഓഫ്‌ ഡാളസ്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ ഇടവകയില്‍ നിന്നും ഈ പദവിയിലേക്കുയര്‍ത്തപ്പെടുന്ന രണ്‌ടാമത്തെ വൈദികനാണ്‌ റവ. ക്രിസ്‌ ഫിലിപ്പ്‌ ദാനിയേല്‍.

വൈദികരായ റവ.പി.വി.തോമസ്സ്‌, റവ. ഒ.സി. കുര്യന്‍, റവ.കെ.പി. തോമസ്‌, റവ. സജി തോമസ്‌, റവ, മാത്യു ജോസഫ്‌, റവ. ജോര്‍ജ്‌ ജേക്കബ്‌, റവ. എ.വി. തോമസ്‌, ഡീക്കന്‍ ലാരി, അരുണ്‍ വര്‍ഗീസ്‌, നിജില്‍ തൈമുറിയില്‍ എന്നിവര്‍ ശൂഷകളില്‍ സന്നിഹിതരായിരുന്നു. പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ ഡാളസ്‌ മേഖലാ യൂത്ത്‌ ചാപ്ലേയ്‌ന്‍ റവ. ജോര്‍ജ്‌ ജേക്കബ്‌ ആത്‌മീയ പ്രഭാഷണം നടത്തി.

തുടര്‍ന്നുനടന്ന പൊതുയോഗത്തില്‍ തിയഡോഷ്യസ്‌ തിരുമേനി അദ്ധ്യക്ഷനായിരുന്നു. ഇടവക വികാരി റവ.ജോസ്‌.സി. ജോസഫ്‌ മാത്യു സ്വാഗതവും, ഇടവക സെക്രട്ടറി ഡെന്നിസ്‌ കുര്യന്‍, ലാല്‍ വര്‍ഗീസ്‌, അരുണ്‍ വര്‍ഗീസ്‌ എന്നിവര്‍ ആശംസകളുമര്‍പ്പിച്ചു.

ഇടവക ട്രസ്റ്റിമാരായ സണ്ണി ജേക്കബ്‌, സിസില്‍ ചെറിയാന്‍ എന്നിവര്‍ ഇടവകയുടെയും, സുജ കുര്യന്‍ സന്‍ഡേ സ്‌കൂളിന്റെയും ഉപഹാരം സമര്‍പ്പിച്ചു. നീല്‍. പി. ഡാനിയേല്‍ കുടുംബത്തിന്റെ വക സമ്മാനം നല്‍കി. വൈസ്‌ പ്രസിഡന്റ്‌ ചെറിയാന്‍ അലക്‌സാണ്‌ടര്‍ ഇടവകയുടെ നമ്പിയും അറിയിച്ചു
ആന്‍ഡ്രൂസ്‌ അഞ്ചേരി രചിച്ചു സംഗീതം നല്‍കിയ അനുമോദന ഗാനം ഫാമേഴ്‌സ്‌ ബ്രാഞ്ച്‌ ഗായകസംഘം ആലപിച്ചു. അനുമോദന ഗാനം ലിഖിതം ചെയ്‌ത പ്രശംസാ ഫലകം ഗായക സംഘത്തിനുവേണ്‌ടി നല്‍കുകയു മുണ്‌ ടായി.

ഭദ്രാസന എപ്പിസ്‌കോപ്പ റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷയുടെ തല്‍സമയം സംപ്രേഷണം വെബ്‌ അഡ്‌മിന്‍ എബി ജോര്‍ജ്‌ , ലിബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. സഭയുടെ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനത്തില്‍ നിന്നും ആദ്യമാ യിട്ടാണ്‌ പട്ടംകൊടുക്കല്‍ ശുശ്രൂഷ വെബ്‌കാസ്‌ററ്‌ ചെയ്യുന്നത്‌.

റെന്‍ജി ഏബ്രഹാം, ആനി തങ്കച്ചന്‍, ആന്‍ഡ്രു വര്‍ഗീസ്‌ എന്നിവര്‍ ഗായകസംഘത്തിനു നേതൃത്വമേകി. സൗണ്‌ട്‌ ആന്‍ഡ്‌ എല്‍ സി ഡി ടീം അംഗങ്ങളായി ചാക്കോ മാണി, നിക്കി, ഡേവിഡ്‌, ഷിജോ ഫിലിപ്പ്‌, എന്നിവര്‍ പ്രവര്‍ത്തിച്ചു. കെല്‍വിന്‍ വര്‍ഗീസും സിന്‍ഡി ഡാനിയേലും പ്രോഗ്രാം അവതാരകരായിരുന്നു.

റവ. ക്രിസ്സ്‌ ഫിലിപ്പ്‌ ദാനിയേല്‍ ശുശ്രൂഷയിലും പൊതുയോഗത്തിലും സംബന്ധിച്ച ഏവര്‍ക്കും നന്ദി പ്രകാശിപ്പു. ശുശ്രൂഷയെ തുടര്‍ന്ന്‌ ഇടവകയുടെ വകയായി വിരുന്നു സല്‍ക്കാരവും നടത്തപ്പെട്ടു. ദേവാലയ എക്‌സിക്യൂട്ടീവ്‌ കമ്മററി അംഗങ്ങള്‍ പട്ടംകൊടുക്കല്‍ ശുശ്രൂഷയുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വമേകി.
ഡീക്കന്‍ ക്രിസ്‌ ഫിലിപ്പ്‌ ദാനിയേല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക