Image

ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ മാര്‍ത്തോമാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു

പി.പി.ചെറിയാന്‍ Published on 31 July, 2012
ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ മാര്‍ത്തോമാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു
ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്): നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തില്‍ നിന്നുള്ള എട്ടാമത്തെ പട്ടക്കാരനായി ഡാളസ്സില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ ചുമതലയേറ്റു. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് ജൂലായ് 28 ശനിയാഴ്ച രാവിലെ നടന്ന ഭക്തിനിര്‍ഭരമായ പട്ടംകൊട ശുശ്രൂഷാ മദ്ധ്യേ മാര്‍ത്തോമാ മെത്രാപ്പോലീത്തായുടെ ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിനെ മാര്‍ത്തോമാ സഭയുടെ പട്ടക്കാരനായി നിയമിച്ചു കൊണ്ടുള്ള കല്പന വായിച്ചു. പട്ടംകൊട ശുശ്രൂഷക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ആയിരുന്നു.

റവ.ഒ.സി.കുര്യന്‍, റവ.മാത്യൂ ജോസഫ്, റവ.പി.വി. തോമസ്, റവ.സജി, റവ.കെ.പി. തോമസും, റവ.ജോര്‍ജ്ജ് ജേക്കബ്, ഇടവക വികാരി റവ.ജോസ് ഉള്‍പ്പെടെ നിരവധി വൈദികര്‍ പട്ടകൊട ശുശ്രൂഷയില്‍ സഹകാര്‍മ്മികരായിരുന്നു. നൂറുകണക്കിന് സഭാവിശ്വാസികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഡാളസ്സില്‍ നിന്നുള്ള നാലാമത്തേയും, ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകയില്‍ നിന്നുള്ള രണ്ടാമത്തേയും പട്ടക്കാരനായ റവ.ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ പരേതനായ ശ്രീ.ഫിലിപ്പ്, ഡാനിയേല്‍ -റേച്ചല്‍ ഡാനിയേല്‍ ദമ്പതികളുടെ ഇളയമകനാണ്.

ഡളസ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ലിംഗ്ടണില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി കോട്ടയം തിയോജളിക്കല്‍ സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ തിരുവല്ലായില്‍ നടന്ന ചടങ്ങില്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചിരുന്ന-പൂര്‍ണ്ണ സമയ പട്ടക്കാരനായി ചുമതലേറ്റ റവ. ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിന്റെ പുത്തന്‍ കുര്‍ബ്ബാന സ്വന്തം ഇടവകയായ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ജൂലായ് 29ന് നടന്ന പട്ടം കൊട ശുശ്രൂഷയിലും പുത്തന്‍ കുര്‍ബ്ബാനയിലും സംബന്ധിച്ചി എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ മാര്‍ത്തോമാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു
ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ മാര്‍ത്തോമാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു
ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ മാര്‍ത്തോമാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു
ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ മാര്‍ത്തോമാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക