ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അന്നാ ഹസാരെ. ജന്തര്‍മന്തറില്‍ തന്നെ നിരാഹാര സമരം നടത്തണമെന്ന് തനിക്ക് നിര്‍ബന്ധമില്ല. സമരവേദിയെക്കാള് പ്രാധാന്യം താന്‍ ഉന്നയിക്കുന്ന വിഷയത്തിനാണെന്ന് ഹസാരെ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതിന് മന്‍മോഹന്‍സിങ് നല്കിയ ന്യായീകരണം തൃപ്തികരമല്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിമതി വിരുദ്ധനും സത്യസന്ധനുമാണെന്നാണ് ഇതുവരെ കരുതിയതെന്ന് ഹസാരെ പറഞ്ഞു. തന്റെ സമരം സര്‍ക്കാരിന് എതിരെയാണ്. പാര്‍ലമെന്റിന് എതിരെയല്ല. മന്ത്രിസഭയിലെ പലരും പറയുന്നകാര്യങ്ങള്‍ കള്ളമാണെന്നും ഹസാരെ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല