Image

കുവൈത്തില്‍ താപനില 54 ഡിഗ്രി കവിഞ്ഞു

പി.സി. ഹരീഷ് Published on 30 July, 2012
കുവൈത്തില്‍ താപനില 54 ഡിഗ്രി കവിഞ്ഞു
കുവൈത്ത്: കുവൈത്തില്‍ കനത്ത ചൂട് പടരുന്നു. കഴിഞ്ഞ ഏതാനുംദിവസങ്ങളായി 54 ഡിഗ്രിയാണ് രാജ്യത്തെ താപനില. ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്തകാലത്ത് രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന താപനിലയാണിത്. 

അതേസമയം റംസാന്‍ വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികള്‍ ചൂടുകാര്യമാക്കാതെ അനുഷ്ഠാനങ്ങള്‍ പാലിക്കുകയാണ്. റംസാന്‍ പ്രമാണിച്ച് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കടുത്ത ചൂടില്‍നിന്ന് ആശ്വാസം പകരുന്നതാണ് ഈ സമയമാറ്റം. 

അതിനിടെ, വൈദ്യുതി ഉപയോഗത്തിന് ഉപഭോക്താക്കള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും വീടുകളിലും തൊഴില്‍ശാലകളിലും തീപ്പിടിത്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. 

കുവൈത്തില്‍ താപനില 54 ഡിഗ്രി കവിഞ്ഞു
കുവൈത്തില്‍ താപനില 54 ഡിഗ്രി കവിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക