Image

ഫുജൈറയില്‍ കാറപകടം: ഒരു മരണം, പത്ത് പേര്‍ക്ക് പരിക്ക്

Published on 29 July, 2012
ഫുജൈറയില്‍ കാറപകടം: ഒരു മരണം, പത്ത് പേര്‍ക്ക് പരിക്ക്
ഷാര്‍ജ: ഫുജൈറയിലുണ്ടായ വാഹനപകടത്തില്‍ 18 വയസുള്ള പെണ്‍കുട്ടി മരിച്ചു. കാറിലുണ്ടായിരുന്ന പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള അറബ് വംശജരാണ്. രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ഫുജൈറ ആശുപത്രിയിലെ തിവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.

ഫലസ്തീന്‍ യുവതി ഓടിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മക്കളും കൂട്ടുകാരികളുടെ മക്കളുമായിരുന്നു വാഹനത്തില്‍. ന്യൂ സ്‌കൂള്‍ റോഡിലെ ഫുജൈറ ടെന്നീസ് മൈതാനത്തിന് സമീപം വെച്ച് ഇടതു ഭാഗത്തേക്ക് തെന്നിയ കാര്‍ പാറക്കെട്ടുകളിലേക്ക് മറിഞ്ഞായിരുന്നു അപകടം. സിവില്‍ ഡിഫന്‍സ്, പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക