Image

ഐക്യത്തിന്റെ മാതൃകയൊരുക്കി ‘എയിം’ ഇഫ്താര്‍ സംഗമം

Published on 29 July, 2012
ഐക്യത്തിന്റെ മാതൃകയൊരുക്കി ‘എയിം’ ഇഫ്താര്‍ സംഗമം
ഷാര്‍ജ: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലിംസി (എയിം)ന്റെ ആഭിമുഖ്യത്തില്‍ ദുബൈ അല്‍ നാസര്‍ ലഷര്‍ലാന്‍ഡില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വേറിട്ട അനുഭവമായി. 

വിശുദ്ധ റമദാനിലെ കാരുണ്യത്തിന്റെ പത്തില്‍ സംഗമത്തിനെത്തിയ സാമുദായിക നേതാക്കള്‍ പരസ്പരം കൈകോര്‍ത്ത് നിന്ന് ഐക്യത്തിന്റെ സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ ആഹ്വാനം ചെയ്തു. നയപരമായ കാര്യങ്ങളിലുള്ള നിസാര തര്‍ക്കങ്ങള്‍ക്കപ്പുറം ഒരുമയുടെ വിശാലമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയാറാകണമെന്നും, സമുദായം നിരന്തരം വേട്ടയാടപ്പെടുന്ന അവസരത്തിലും ഒറ്റ തിരിഞ്ഞുള്ള യാത്ര നിരന്തരം ഇരകളായി മാറാനേ ഉപകരിക്കുകയുള്ളുവെന്നും നേതാക്കള്‍ ഉണര്‍ത്തി.

മുസ്ലിം ലീഗ് പ്രതിനിധി സി.പി ബാവ ഹാജി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി നാസര്‍ ഫൈസി കൂടത്തായ്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, കേരള നദ്വത്തുല്‍ മുജാഹിദീന്‍ കൂടിലാലോചന സമിതി അംഗം ഷാഹുല്‍ ഹമീദ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ അബ്ദുല്‍ കരീം, നദ്വത്തുല്‍ മുജാഹിദീന്‍ പ്രതിനിധി ഡോ. ഇ.കെ അഹ്മദ് കുട്ടി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രതിനിധി അബ്ദുറഹ്മാന്‍ ബാഖവി, എം.ഇ.എസ് സംസ്ഥാന ജന.സെക്രട്ടറി പ്രഫ. വി.ഒ.ജെ ലബ്ബ, ഐ.എന്‍.എല്‍ പ്രതിനിധി ഗഫൂര്‍ ഹാജി, പീസ് ലവേഴ്‌സ് ക്യാപ്റ്റന്‍ ഡോ. ടി അഹ്മദ് എന്നിവര്‍ സംഗമത്തില്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക