Image

പാക് സഹകരണത്തോടെ ആണവനിലയം സ്ഥാപിക്കില്ല: ശ്രീലങ്ക

Published on 28 July, 2012
പാക് സഹകരണത്തോടെ ആണവനിലയം സ്ഥാപിക്കില്ല: ശ്രീലങ്ക
കൊളംബോ: പാക്കിസ്ഥാന്റെ സഹകരണത്തോടെ രാജ്യത്ത് ആണവനിലയം സ്ഥാപിക്കുമെന്ന വാര്‍ത്ത ശ്രീലങ്ക നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ നടത്താനിരിക്കുന്ന സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണു മാധ്യമങ്ങള്‍ ഈ വാര്‍ത്ത കെട്ടിച്ചമച്ചതെന്നും ഊര്‍ജമന്ത്രി ചാംപിക റാനാവാക പറഞ്ഞു. കിഴക്കന്‍ ജില്ലയായ ട്രിങ്കോമാലിയില്‍പ്പെട്ട സാംപൂരില്‍ കല്‍ക്കരിയുപയോഗിച്ചുള്ള താപവൈദ്യുതനിലയം സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി കരാറുണ്ടാക്കിയിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടുത്തമാസം ഒന്നു മുതല്‍ മൂന്നുവരെ പാക് വിദേശകാര്യമന്ത്രി നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക