Image

ഷാഹിദ്‌ സിദ്ധിഖിയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കി‍‍‍

Published on 28 July, 2012
ഷാഹിദ്‌ സിദ്ധിഖിയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കി‍‍‍
ന്യുഡല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അഭിമുഖം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഷാഹിദ്‌ സിദ്ധിഖിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. സിദ്ദിഖി സമാജ്‌വാദി പാര്‍ട്ടി അംഗമല്ലെന്നും അദേഹത്തിന്‌ വേണമെങ്കില്‍ മോഡിക്കൊപ്പം പോകാമെന്നും എസ്‌.പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ്‌ അറിയിച്ചു. സിദ്ദിഖി പത്രാധിപരായ 'നയി ദുനിയ' എന്ന ഉറുദ്ദു വാരികയില്‍ സിദ്ദിഖി തന്നെ മോഡിയുടെ അഭിമുഖം തയ്യാറാക്കിയ പ്രസിദ്ധീകരിച്ചത്‌ വിവാദമായിരുന്നു.

പാര്‍ട്ടിയുമായി സിദ്ദിഖിയ്‌ക്ക് ബന്ധമില്ലെന്ന്‌ അദേഹം നേരത്തെതന്നെ വ്യക്‌തമാക്കി. പാര്‍ട്ടിക്ക്‌ അദേഹവുമായും ബന്ധമില്ല. സമാജ്‌വാദി പാര്‍ട്ടിയുടെ പേര്‌ അദേഹം ഉപയോഗിച്ചത്‌ തെറ്റാണ്‌. മാധ്യമങ്ങളും അദേഹത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ ഭാഗമായി കണ്ടു. ഇതു തെറ്റാണ്‌- എസ്.പി ചീഫ് വിപ്പ് കൂടിയായ രാം ഗോപാല്‍ യാദവ്‌ കൂട്ടിച്ചേര്‍ത്തു.

2002ലെ ഗുജറാത്ത്‌ കലാപത്തെ ന്യായീകരിച്ച്‌ മോഡി നടത്തിയ അഭിമുഖത്തില്‍ കലാപത്തില്‍ തനിക്ക്‌ പങ്കില്ലെന്ന്‌ പറയുന്നുണ്ട്‌. താന്‍ കുറ്റക്കാരനാണെന്ന്‌ തെളിഞ്ഞാല്‍ പരസ്യമായി തൂക്കിലേറ്റാമെന്നും ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക്‌ അടുത്ത 100 വര്‍ഷത്തേക്കുള്ള ഒരു പാഠമായി അതിനെ കാണമെന്നും മോഡി പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക