Image

നേപ്പാളില്‍ ജീപ്പ് മറിഞ്ഞ് 15 ഇന്ത്യക്കാര്‍ മരിച്ചു

Published on 27 July, 2012
നേപ്പാളില്‍ ജീപ്പ് മറിഞ്ഞ് 15 ഇന്ത്യക്കാര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ പാല്‍പ്പ ജില്ലയില്‍ ജീപ്പ് നദിയിലേക്ക് മറിഞ്ഞ് 15 ഇന്ത്യക്കാര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളും ഒന്‍പത് പേര്‍ സ്ത്രീകളുമാണ്.

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രുരുധാമിലേക്ക് പോയ ഇന്ത്യന്‍സംഘമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജൂലായ് 15-ന് ഇവിടെയുണ്ടായ മറ്റൊരു അപകടത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക