Image

'സി.പി.എം. നേതാവിന്റെ മകനെതിരെ പരാതി ലഭിച്ചില്ല'

Published on 27 July, 2012
'സി.പി.എം. നേതാവിന്റെ മകനെതിരെ പരാതി ലഭിച്ചില്ല'
തിരുവനന്തപുരം: കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന സി.പി.എം. ജില്ലാ നേതാവിന്റെ മകനെതിരെ ഇതുവരെ ആഭ്യന്തരവകുപ്പിന് പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും, അദ്ദേഹം പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസന്വേഷണത്തില്‍ തൃപ്തിയുണ്ട്. നിയമവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മന്ത്രിസഭായോഗതീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ മകനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയാണ് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. പ്രതിയെ അറസ്റ്റു ചെയ്യണമെന്നും സംഭവത്തെക്കുറിച്ച് പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കേസെടുക്കണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ സംഭവ സ്ഥലത്തെത്തണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക