Image

ഭൂമിദാന കേസ്: സുരേഷ് കോടതിയില്‍ ഹാജരായി

Published on 27 July, 2012
ഭൂമിദാന കേസ്: സുരേഷ് കോടതിയില്‍ ഹാജരായി
കോഴിക്കോട്: വി. എസ്. അച്യുതാനന്ദന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചു എന്ന കേസില്‍ വി.എസ്സിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരായി. ഇദ്ദേഹത്തിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

ഭൂമി പതിച്ചുനല്‍കിയ കേസില്‍ ഒന്നാം പ്രതിയായി മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെയും അഞ്ചാം പ്രതിയായി അച്യുതാനന്ദന്റെ ബന്ധുവായ വി. കെ. സോമനേയും എട്ടാം പ്രതിയായി സുരേഷിനെയുമാണ് ചേര്‍ത്തിട്ടുള്ളത്.

1976-ല്‍ സോമന് വിമുക്തഭടന്‍ എന്ന നിലയില്‍ അനുവദിച്ച ഭൂമിക്ക് പകരം കിട്ടിയ ഭൂമിയാണ് തര്‍ക്കത്തിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക