Image

എ.കെ. ആന്റണി ഇന്ന് കാഷ്മീര്‍ സന്ദര്‍ശിക്കും

Published on 27 July, 2012
എ.കെ. ആന്റണി ഇന്ന് കാഷ്മീര്‍ സന്ദര്‍ശിക്കും
ശ്രീനഗര്‍: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇന്ന് കാഷ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ്, പ്രതിരോധസെക്രട്ടറി ശശികാന്ത് ശര്‍മ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടാകും. കാഷ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ ആന്റണി വിലയിരുത്തും. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ചില സൈനിക താവളങ്ങളും സന്ദര്‍ശിക്കും. നാളെയാകും അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക