Image

പൊളിറ്റിക്കല്‍ ഫോറം പ്രണാബ്‌ജിയെ അഭിനന്ദിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 26 July, 2012
പൊളിറ്റിക്കല്‍ ഫോറം പ്രണാബ്‌ജിയെ അഭിനന്ദിച്ചു
ഹൂസ്റ്റന്‍: സ്വതന്ത്ര ഭാരതത്തിന്റെ പതിമൂന്നാമതു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്‌ത പാര്‍ലമെന്റേറിയനും മുന്‍ വിദേശ, ധനകാര്യ മന്ത്രിയുമായിരുന്ന ഡോ. പ്രബാബ്‌ മുഖര്‍ജിയെ ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം കേന്ദ്ര കമ്മിറ്റിയുടെ അഭിനന്ദനം പ്രസിഡന്റ്‌ എ.റ്റി സാമുവല്‍ അറിയിച്ചു.

സാങ്കേതികത്വത്തിന്റെയും സാംസ്‌ക്കാരികനവീനതകളുടെയും പൂത്തന്‍ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്‍ഡ്യന്‍ ദേശീയതയെ അന്താരാഷ്‌ട്ര തലത്തില്‍ നയിക്കുവാന്‍ പ്രണാബ്‌ജിക്കു സാധിക്കുമെന്ന പ്രതീക്ഷ യോഗം പ്രകടിപ്പിച്ചു. ആധുനീക ഇന്‍ഡ്യയുടെ രാഷ്‌ട്രീയവും രാജ്യാന്തരവുമായ പ്രതിസന്ധികളെ തികഞ്ഞ അവധാനതയോടെ നേരിടുകയും സഹപ്രവര്‍ത്തകരുടെ തികഞ്ഞ സഹകരണത്തോടെ പരിഹരിക്കുകയും ചെയ്‌ത പ്രണാബ്‌ജി അന്താരാഷ്‌ട്രവേദിയില്‍ ഇന്‍ഡ്യയുടെ ആധുനീക പ്രതിനിധിയായിരിക്കുമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു.
പൊളിറ്റിക്കല്‍ ഫോറം പ്രണാബ്‌ജിയെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക