Image

ഫിലാഡല്‍ഫിയയിലും അപ്പര്‍ഡര്‍ബിയിലും സുവിശേഷ യോഗങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2012
ഫിലാഡല്‍ഫിയയിലും അപ്പര്‍ഡര്‍ബിയിലും സുവിശേഷ യോഗങ്ങള്‍
ഫിലാഡല്‍ഫിയ: പ്രൊഫസര്‍ എം.വൈ. യോഹന്നാന്‍ കോലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗങ്ങള്‍ നടത്തപ്പെടുന്നു. കോതമംഗലം എം.എ. കോളജ്‌ റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ സി.എം. മാത്യു കോലഞ്ചേരിയാണ്‌ ദൈവവചനം പ്രഘോഷിക്കുന്നത്‌.

ജൂലൈ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ കാല്‍വരി റിവര്‍വ്യൂ പ്രസ്‌ബറ്റേറിയന്‍ ചര്‍ച്ചിലും (337 River view Ave, Drexel hill, PA 19026) ജൂലൈ 28,29 തീയതികളില്‍ (ശനി, ഞായര്‍) വൈകിട്ട്‌ 6 മണിക്ക്‌ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും (10197 North East Ave, Philadelphia, PA 19116) വെച്ചാണ്‌ സുവിശേഷ യോഗങ്ങള്‍ നടക്കുന്നത്‌.

യേശുക്രിസ്‌തു തരുന്ന പാപക്ഷമയും ഹൃദയവിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്‌ സഭാ വ്യത്യാസം കൂടാതെ ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുന്നവരുടെ കൂട്ടായ്‌മയാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌. സഭയോ സമുദായമോ അല്ല മാറേണ്ടത്‌ ഹൃദയമാണ്‌. ജീവിതത്തിന്‌ രൂപാന്തരവും, സമാധാനവും, നിത്യശാന്തിയും തരുന്ന യേശുക്രിസ്‌തുവിന്റെ നിര്‍മ്മലസുവിശേഷം കേള്‍ക്കുവാന്‍ ഏവരേയും സംഘാടകര്‍ കുടുംബസമേതം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പീറ്റര്‍ കുന്നേല്‍ (610 352 1570), മാത്യു ചെന്ദനശേരില്‍ (215 856 0831), സന്തോഷ്‌ മാത്യു, ഷിബി ബേബി, രാജു കണ്ണേലില്‍ (267 329 9441). ഇമെയില്‍: crfgospel.uspa@gmail.com
ഫിലാഡല്‍ഫിയയിലും അപ്പര്‍ഡര്‍ബിയിലും സുവിശേഷ യോഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക