Image

ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ യുഎസില്‍ അറസ്റ്റില്‍; ഹോംസിനെക്കുറിച്ച് നല്ല വാക്കുകളുമായി അഭിസാരികകള്‍

Published on 26 July, 2012
ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ യുഎസില്‍ അറസ്റ്റില്‍; ഹോംസിനെക്കുറിച്ച് നല്ല വാക്കുകളുമായി അഭിസാരികകള്‍
പെന്‍സില്‍വാനിയ: ഹോട്ടല്‍ ജീവനക്കാരിയോട് ആഭാസമായി പെരുമാറിയെന്ന് ആരോപിച്ച് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ സിറാക്കൂസ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിന് പോയ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള സുരേന്ദ്ര മഹാപത്രയെ ആണ് പെന്‍സില്‍വാനിയയിലെ ഹോട്ടലില്‍ പോലീസ് പിടികൂടിയത്. അതേസമയം മഹാപത്രക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരിശീലന പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ ധീരേന്ദ്ര ഭാര്‍ഗവ പറഞ്ഞു.

തികഞ്ഞ മാന്യനും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലക്ക് മികച്ച പ്രതിച്ഛായ ഉള്ള വ്യക്തിയുമാണ് 1985ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലുള്‍പ്പെട്ട മഹാപത്രയെന്നു ഭാര്‍ഗവ ചൂണ്ടിക്കാട്ടി. തന്റെ ഹോട്ടല്‍മുറിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തകരാറിലാണെന്ന് മഹാപത്ര റിസപ്ഷനില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു ഹോട്ടല്‍ജീവനക്കാരി മുറിയില്‍ വന്നു പരിശോധിച്ച ശേഷം തിരിച്ചു പോയി. പിന്നാലെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അപമര്യാദയായി പെരുമാറിയെന്ന് ഹോട്ടല്‍ ജീവനക്കാരി പരാതി നല്‍കിയിട്ടുണെ്ടന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ദില്ലിയില്‍ പറഞ്ഞു. നിയമപരമായി എന്ത് ചെയ്യാനാകും എന്നും ആരായുന്നുണ്ട്. ഔദ്യോഗിക പാസ്‌പോര്‍ട്ട് മഹാപത്രയ്ക്ക് ഉണെ്ടങ്കിലും നയതന്ത്രപരമായ പരിരക്ഷ കിട്ടാന്‍ സാധ്യത കുറവാണ്.

ഹോംസിനെക്കുറിച്ച് നല്ല വാക്കുകളുമായി അഭിസാരികകള്‍

ന്യൂയോര്‍ക്ക്: കൊളറാഡോ വെിവെയ്പ്പ് കേസിലെ പ്രധാന പ്രതി ജെയിംസ് ഹോംസിനെ എല്ലാവരും കുറ്റപ്പെടുത്തുമ്പോള്‍ ഹോംസിനെക്കുറിച്ച് നല്ലവാക്കുകളുമായി ഒരുപറ്റം അഭിസാരികകള്‍ രംഗത്ത്. ഗോസിപ്പ് വെബ്‌സൈറ്റായ TMZ ആണ് ഹോംസുമായി കിടക്ക പങ്കിട്ട ഏതാനും അഭിസാരികകളുടെ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. ഹോംസുമായി കിടക്ക പങ്കിട്ട മൂന്ന് അഭിസാരികകളുമായി സംസാരിച്ചാണ് വെബ്‌സൈറ്റ് വാര്‍ത്ത തയാറാക്കിയത്. ഇവരില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹോംസുമായി രണ്ടുതവണ കിടക്ക പങ്കിട്ട ഒരു സ്ത്രീ പറഞ്ഞത് ഹോംസ് വളരെ നല്ല മനുഷ്യനാണെന്നായിരുന്നു. കൊളറാഡോയില്‍ തനിക്ക് കൂടുതല്‍ ഉപഭോക്താക്കളെ കിട്ടാത്തതില്‍ ഹോംസിന് നിരാശയുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.

ഇന്ത്യയുടെ കാര്യത്തില്‍ ഒബാമയ്ക്കും റോംനിയ്ക്കും ഒരേ മനസ്

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഗോദയില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ആഞ്ഞടിക്കുമ്പോഴും ഇന്ത്യയുടെ കാര്യത്തില്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയ്ക്കും ഒരേമനസ്. ഇന്ത്യയുടെ കാര്യത്തില്‍ മാത്രമല്ല മുഖ്യ സഖ്യകക്ഷിയായ ജപ്പാന്റെ കാര്യത്തിലും ഒബാമയ്ക്കും റോംനിയ്ക്കും ഒരു മനസാണ്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടന്ന സംവാദത്തിലാണ് ഇരുവരുടെയും പ്രചാരകര്‍ വിദേശനയത്തെക്കുറിച്ച് ഇരുവര്‍ക്കുമുള്ള യോജിപ്പും വിയോജിപ്പും പങ്കുവെച്ചത്. പാക്കിസ്ഥാനോട് സ്വീകരിക്കുന്ന നിലപാടിലും ഒബാമയും റോംനിയും യോജിക്കുന്നുണ്ട്. ഇന്ത്യയുമായി സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിലും ഇരുവരരും യോജിക്കുന്നുണ്ട്. ഇന്ത്യ ശക്തയായ പങ്കാളിയാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ഒബാമയുടെ നാഷണല്‍ അഡ്‌വൈസറി കമ്മിറ്റിയുടെ സെക്യൂരിറ്റി ചെയര്‍ ആയ മിഷേല്‍ ഫ്‌ളൂര്‍നോയ് പറഞ്ഞു. പ്രസിഡന്റിന്റെ ആദ്യ അത്താഴ വിരുന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പമായിരുന്നുവെന്ന കാര്യവും ഫ്‌ളൂര്‍നോയ് ഓര്‍മിപ്പിച്ചു. പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ആ രാജ്യവുമായുള്ള ബന്ധങ്ങള്‍ സങ്കീര്‍ണവുമാണെന്നും ഒബാമയുടെയും റോംനിയുടെയു#് പ്രചാരകര്‍ സമ്മതിച്ചു.

തോക്കുകള്‍ നിയന്ത്രണം വരുത്തേണ്ടിവരുമെന്ന് ഒബാമ

വാഷിംഗ്ടണ്‍: കൊളറാഡോ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ തോക്കുകള്‍ കൈവശംവെയക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായും മനുഷ്യാവകാശ സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നും ഒബാമ പറഞ്ഞു. നാഷണല്‍ അര്‍ബന്‍ ലീഗില്‍ നടത്തിയ പ്രസംഗത്തിലാണ് ഒബാമ നയം വ്യക്തമാക്കിയത്. എ.കെ.47 സൈനികര്‍ക്കുള്ളതാണ് കുട്ടികള്‍ക്കുള്ളതല്ല എന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുമെന്നും ഒബാമ പറഞ്ഞു.

എന്നാല്‍ തോക്കു നിയമങ്ങള്‍ മാറ്റിയതുകൊണ്ട് കൊളറാഡോ പോലുള്ള ദുരന്തങ്ങള്‍ തടയാനാവില്ലെന്നായിരുന്നു ഒബാമയുടെ പ്രസ്താവനയോട് മിറ്റ് റോംനിയുടെ മറുപടി. സാമ്പത്തിക, വിദേശ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചാരണായുധമാകുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രചാരണവിഷയമായി തോക്ക് വിഷയം മാറുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീട നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക