Image

പ്രണാബ് സ്ഥാനമേറ്റപ്പോള്‍ അന്നപൂര്‍ണയ്ക്ക് ആഹ്ലാദത്തിനതിരില്ല

Published on 25 July, 2012
പ്രണാബ് സ്ഥാനമേറ്റപ്പോള്‍ അന്നപൂര്‍ണയ്ക്ക് ആഹ്ലാദത്തിനതിരില്ല
കിര്‍നാഹര്‍(പശ്ചിമ ബംഗാള്‍): എന്റെ ആഹ്ലാദത്തിന് അതിരുകളില്ല. ഈ സന്തോഷം എനിക്കു വാക്കുകളില്‍ വിവരിക്കാനാവുന്നില്ല. ഇളയ സഹോദരന്‍ രാഷ്ട്രപതിയായി ഡല്‍ഹിയില്‍ സ്ഥാനമേല്‍ക്കുമ്പോള്‍ അങ്ങകലെ പശ്ചിമബംഗാളിലാണ് അന്നപൂര്‍ണ ബാനര്‍ജി. ബിര്‍ഭും ജില്ലയിലെ ഗ്രാമമായ കിര്‍നാഹറിലെ വീട്ടിലിരുന്നു ടെലിവിഷനിലാണ് അന്നപൂര്‍ണ, പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങുകള്‍ കണ്ടത്. ജീവിതത്തില്‍ എന്നും സ്വാധീനം ചെലുത്തിയിരുന്ന മൂത്ത സഹോദരി സത്യപ്രതിജ്ഞാ ചടങ്ങിനെത്തണമെന്നു പ്രണാബിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എണ്‍പത്തിരണ്ടിന്റെ അവശതകളിലാണ് അന്നപൂര്‍ണ. അവിടെയെത്താത്തതില്‍ വിഷമമുണെ്ടന്ന് അവര്‍ പറഞ്ഞു. 

പ്രണാബ് ഉടന്‍ ഡല്‍ഹിയില്‍ തന്നെ കൊണ്ടുപോകുമെന്നും അന്നപൂര്‍ണ പറഞ്ഞു. പഴയകാല സ്മരണകള്‍ എന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രണാബ് ബംഗാളില്‍ എത്തുന്ന ദിനവും കാത്തിരിക്കുകയാണു ഞാന്‍. പ്രണാബ് രാജ്യത്തിന്റെ പ്രഥമപൗരനാകുന്ന ദിനം ഞാന്‍ പ്രവചിച്ചതാണ്. അതിനായി കാത്തിരിക്കുകയായിരുന്നു- അന്നപൂര്‍ണ പറഞ്ഞു. 

രണ്ടു കാര്യങ്ങളാണു പുതിയ രാഷ്ട്രപതിയോടു മൂത്തസഹോദരിക്ക് ആവശ്യപ്പെടാനുള്ളത്-~കിര്‍നാഹര്‍ ഗ്രാമത്തില്‍ നല്ല ആശുപത്രി, നല്ല റോഡുകള്‍. കിര്‍നാഹര്‍ ശിവചന്ദ്ര ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഇന്നലെ ഗ്രാമ ത്തില്‍ റാലി നടത്തി. 

സ്‌കൂളില്‍ സദ്യയും ഉണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി പഠിച്ച സ്‌കൂളില്‍ അധ്യാപകനായിരിക്കുന്നതില്‍ അങ്ങേയറ്റം അഭിമാനമുണെ്ടന്നു സ്‌കൂളിലെ ഒരു അധ്യാപകന്‍ പറഞ്ഞു. ഈ സ്‌കൂളില്‍ പ്രണാബ് പലവട്ടം വന്നതായി കേട്ടിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതിയായി ഈ സ്‌കൂളില്‍ എത്തുന്നതിനു കാത്തിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു.

പ്രണാബ് സ്ഥാനമേറ്റപ്പോള്‍ അന്നപൂര്‍ണയ്ക്ക് ആഹ്ലാദത്തിനതിരില്ല
Pranab Mukherjee
പ്രണാബ് സ്ഥാനമേറ്റപ്പോള്‍ അന്നപൂര്‍ണയ്ക്ക് ആഹ്ലാദത്തിനതിരില്ല
Pranab Mukherjee's family including elder sister Annanpurna (second from)
പ്രണാബ് സ്ഥാനമേറ്റപ്പോള്‍ അന്നപൂര്‍ണയ്ക്ക് ആഹ്ലാദത്തിനതിരില്ല
Pranab Mukherjee's elder sister Annapurna Banerjee celebrates his victory
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക