Image

ഭരണങ്ങാനം ഭക്തിസാന്ദ്രം; പ്രധാനതിരുനാളിനു രണ്ടു ദിനം കൂടി

Published on 25 July, 2012
ഭരണങ്ങാനം ഭക്തിസാന്ദ്രം; പ്രധാനതിരുനാളിനു രണ്ടു ദിനം കൂടി
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിനു രണ്ടുദിനം മാത്രം അവശേഷിക്കേ ഭരണങ്ങാനം ഭക്തി സാന്ദ്രമായി. തീര്‍ഥാടന കേന്ദ്രത്തിലേക്കു ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണ്. അവരില്‍ വിദേശികളും സ്വദേശികളും വിവിധ മതസ്ഥരുമുണ്ട്. 

തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ വോളണ്ടിയര്‍മാര്‍ പ്രത്യേക പ്രാര്‍ഥനാ കൂട്ടായ്മ നടത്തുന്നു. സേവനത്തോടൊപ്പം പ്രാര്‍ഥനയിലും വളരുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 51 സ്ത്രീകളും 50 പുരുഷന്മാരും ഉള്‍ക്കൊള്ളുന്ന വോളണ്ടിയര്‍ ടീം ഇപ്പോള്‍ എല്ലാ ഞായറാഴ്ചകളിലും ഒരുമിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു പ്രത്യേക പ്രാര്‍ഥനാ കൂട്ടായ്മയായി പ്രവര്‍ത്തിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ അഞ്ചുപേരും ഞായറാഴ്ചകളിലും മറ്റു പ്രധാന ദിവസങ്ങളിലും ഏഴുപേരും വീതം സേവനം ചെയ്യുന്ന രീതിയാണ് വോളണ്ടിയര്‍മാര്‍ സ്വീകരിച്ചിട്ടുള്ളത്. ശനിയാഴ്ചകളിലെ ജപമാല പ്രദക്ഷിണത്തില്‍ എല്ലാവരുടേയും സേവനം ലഭ്യമാണ്. തീര്‍ഥാടന കേന്ദ്രം അസിസ്റ്റന്റ് റെക്ടര്‍മാരായ ഫാ. ജോര്‍ജ് കാവുപുറത്ത്, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. തോമസ് കാലച്ചിറയില്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. മൈക്കിള്‍ നരിക്കാട്ട് എന്നിവരാണ് വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

27നും 28നും ഗതാഗത ക്രമീകരണം 

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് 27-നും 28-നും ഭരണങ്ങാനത്ത് ഗതാഗത ക്രമീകരണമൊരുക്കും. പോലീസിന്റെ നേതൃത്വത്തില്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ചേര്‍ന്ന പ്രതിനിധി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പാലാ സിഐ സനില്‍കുമാര്‍, പാലാ എസ്‌ഐ സിബി കെ. തോമസ്, പാലാ ട്രാഫിക് എസ്‌ഐ സി.എം. രഘുനാഥന്‍, എഎസ്‌ഐമാരായ ബാബു രാജ്, എ.സി. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രാഫിക് ക്രമീകരണം. വോളണ്ടിയര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തും. 

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ: 

വിലങ്ങുപാറ ജംഗ്ഷന്‍ മുതല്‍ ചര്‍ച്ച്‌വ്യൂ റോഡുവരെ 27ന് വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെയും 28നു രാവിലെ 10 മുതല്‍ രണ്ടുവരെയും വണ്‍വേ ആയിരിക്കും ഈരാറ്റുപേട്ടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വിലങ്ങുപാറ ജംഗ്ഷനിന്‍ യാത്രക്കാരെ ഇറക്കി ഇടത്തോട്ടു തിരിഞ്ഞ് ചര്‍ച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം

പാലായില്‍നിന്ന് വരുന്ന ബസുകള്‍ നിര്‍മ്മാണത്തിലിരിക്കുന്ന അല്‍ഫോന്‍സാ കോപ്ലംക്‌സിനു മുന്നില്‍ യാത്രക്കാരെ ഇറക്കി മെയിന്‍ റോഡിലൂടെ മുന്നോട്ടു പോകണം. 

പാലായില്‍നിന്നുള്ള വലിയ വാഹനങ്ങള്‍ റിലയന്‍സ് പമ്പ് പരിസരത്തും ഈരാറ്റുപേട്ടയില്‍നിന്നുള്ള വലിയ വാഹനങ്ങള്‍ വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാര്‍ക്കുചെയ്യണം. 

ചെറുവാഹനങ്ങള്‍ സ്‌കൂള്‍ മൈതാനം, എസ്എച്ച് ഗ്രൗണ്ട്, അല്‍ഫോന്‍സാ റസിഡഷ്യല്‍ സ്‌കൂള്‍ മൈതാനം, മുതുപ്ലാക്കല്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരുചക്രവാഹനങ്ങള്‍ മാതൃഭവനു മുന്നിലും പാര്‍ക്ക് ചെയ്യണം. വിലങ്ങുപാറ ജംഗ്ഷന്‍ മുതല്‍ നമ്പര്‍ രണ്ട് ഗേറ്റ് വരെയുള്ള മെയിന്‍ റോഡില്‍ പാര്‍ക്കിംഗ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണങ്ങാനം ഭക്തിസാന്ദ്രം; പ്രധാനതിരുനാളിനു രണ്ടു ദിനം കൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക