Image

അഭയാകേസ്: പ്രഫ.ത്രേസ്യാമ്മ മാപ്പ് പറയണമെന്ന് കെസിവൈഎല്‍

Published on 25 July, 2012
അഭയാകേസ്: പ്രഫ.ത്രേസ്യാമ്മ മാപ്പ് പറയണമെന്ന് കെസിവൈഎല്‍
കോട്ടയം: സഭയെയും സമുദായത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളിറക്കിയ പ്രഫ. ത്രേസ്യാമ്മയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നു ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗ് (കെസിവൈഎല്‍). മാനസികനില നഷ്ടപ്പെട്ട വ്യക്തിയുടെ ജല്പനങ്ങളായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ക്‌നാനായ സമുദായത്തിന്റെ കെട്ടുറപ്പിനെയും പാരമ്പര്യത്തേയും തകര്‍ക്കാമെന്ന് ആരെങ്കിലും വ്യാമോഹിച്ചാല്‍ അതൊരു വ്യര്‍ഥമോഹമാണെന്നും കെസിവൈഎല്‍ ചൂണ്ടിക്കാട്ടി.

ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കൂടിയ യോഗത്തില്‍ അതിരൂപത പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ.ജിനു കാവില്‍, അതിരൂപത ജനറല്‍ സെക്രട്ടറി നിധിന്‍ പുല്ലുകാടന്‍, ആഷ്‌ലി അഴകുളം, ഡാരിസ് മണലേല്‍, തോമസ് ഓണശേരില്‍, അനീഷ്മാത്യു, ബിനിറ്റ് തെരുവേല്‍, സിസ്റ്റര്‍ സാങ്റ്റ എന്നിവര്‍ പ്രസംഗിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക