Image

ലണ്ടന്‍ ഒളിമ്പിക്സിനു ഏഷ്യാനെറ്റ്‌ ന്യൂസ് ഒരുങ്ങി; വിപുലമായ പരിപാടികള്‍

Published on 25 July, 2012
ലണ്ടന്‍ ഒളിമ്പിക്സിനു  ഏഷ്യാനെറ്റ്‌ ന്യൂസ് ഒരുങ്ങി; വിപുലമായ പരിപാടികള്‍
 ജൂലൈ  27 മുതല്‍  ഓഗസ്റ്റ്‌ 12 വരെ ലണ്ടനില്‍ അരങ്ങേറുന്ന ഒളിംപിക്സിന്റെ  ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ 
ഏഷ്യാനെറ്റ്‌ ന്യൂസില്‍ വിപുലമായ പരിപാടികള്‍ഒളിമ്പിക്സ്   കായിക മാമാങ്കത്തിന്റെ സമഗ്രമായ റിപ്പോര്‍ട്ടുകള്‍ ലണ്ടനില്‍ നിന്നും, കൂടാതെ വിവിധ ടീമുകളുടെയും, മത്സരങ്ങളുടെയും പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, അമേരിക്കയില്‍ നിന്നും, ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തിരുവനന്തപുരത്തെ സ്ടൂടിയോയില്‍  നിന്നും പ്രേക്ഷകരിലേക്ക് എത്തും .  ഇതിനായി സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജിന്റെ നേതൃത്വത്തില്‍  പ്രത്യേകം സജ്ജമാക്കിയ ഒളിമ്പിക്സ് ഡസ്ക് കവറേജ് ക്രമീകരിക്കും.  ദിവസേന രാവിലെ ഇന്ത്യന്‍ സമയം 7 :15 നും, രാത്രി എട്ടു മണിക്കും അര മണിക്കൂര്‍ പ്രത്യേക ഒളിമ്പിക്സ് വാര്‍ത്ത Bulletin  പ്രക്ഷേപണം ചെയ്യും. രാത്രി 8 : 30 നു ഒളിമ്പിക് ഫീച്ചര്‍ പരിപാടിയും, എല്ലാ വാര്‍ത്ത Bulletin ഇല്‍ റോഡ്‌  ലണ്ടന്‍  എന്ന പരിപാടിയും ഉണ്ടാകും.
 
അമേരിക്ക ലണ്ടന്‍ ഒളിമ്പിക്സില്‍ ആധിപത്യം തെളിയിക്കാന്‍ 530 കായിക താരങ്ങളുടെ ശക്തമായ ടീമിനെയാണ് പങ്കെടുപ്പികുനത്. 264 ഇനങ്ങളില്‍  പങ്കെടുക്കുന്ന അമേരിക്ക മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത് എത്താനുള്ള പരിശ്രമത്തിലാണ്.
 
അമേരിക്കന്‍ ടീമിന്റെ ഒളിമ്പിക് സാധ്യതകളെ  കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ ന്യൂ യോര്കില്‍ നിന്ന് ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അമേരിക്കയിലെ ചീഫ് കരസ്പോന്ടെന്റ്റ് ആയ ഡോക്ടര്‍ കൃഷ്ണ കിഷോര്‍ പ്രേക്ഷകര്‍ക്ക്‌ നല്‍കും. കൂടാതെ ഒളിമ്പിക്സിനെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകളിലും കൃഷ്ണ കിഷോര്‍ പങ്കെടുക്കും.
 
അമേരിക്കന്‍ ടീമിനെ കുറിച്ച് കൃഷ്ണ കിഷോര്‍ തയ്യാറാക്കിയ ആദ്യ റിപോര്‍ട്ട് കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 
 
USA Team Ready for London Olympics 2012
www.metacafe.com
-London Olympics 2012 Special Report-USA Team ready to become number one in London Olympics 2012, Report by Krishnakishore.
 
നാളെ, അമേരിക്കന്‍ basketball  ടീമിനെ കുറിച്ചുള്ള കൃഷ്ണ കിഷോര്‍ തയ്യാറാക്കിയ പ്രത്യേക റിപോര്‍ട്ട്  ഏഷ്യാനെറ്റ്‌ ന്യൂസില്‍ സംപ്രേഷണം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക