Image

സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി പെരുന്നാളും പുന:പ്രതിഷ്‌ഠയും ഭക്തിനിര്‍ഭരമായി

കമാന്‍ഡര്‍ ജോബി ജോര്‍ജ്‌ Published on 25 July, 2012
സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി പെരുന്നാളും പുന:പ്രതിഷ്‌ഠയും ഭക്തിനിര്‍ഭരമായി
ഫിലാഡല്‍ഫിയ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാളും, ദേവാലയ പുനപ്രതിഷ്‌ഠയും. 35-മത്‌ വാര്‍ഷികവും ഭക്തിനിര്‍ഭരമായി ആചരിച്ചു.

ജൂണ്‍ 30, ജൂലൈ 1 തീയതികളില്‍ നടന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ അതിഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും, അഭി. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത, വികാരി റവ.ഫാ. ജോയി ജോണ്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും റവ.ഫാ. ജോസ്‌ ദാനിയേല്‍, റവ.ഡോ. പോള്‍ പറമ്പത്ത്‌, റവ.ഫാ. ഗീവര്‍ഗീസ്‌ തേക്കാനത്തില്‍, റവ.ഫാ. ചാക്കോ പുന്നൂസ്‌, റവ.ഫാ. ഇ.എം. ഏബ്രഹാം എന്നിവരുടെ സഹകാര്‍മികത്വത്തിലും പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു.

ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ അഭി. ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്തയെ വികാരി റവ.ഫാ. ജോയി ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, സെക്രട്ടറി സിജു ജോണ്‍, ട്രസ്റ്റി ജോസഫ്‌ കുര്യാക്കോസ്‌, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ പുതുതായി നിര്‍മിച്ച ദേവാലയത്തിന്റെ മുന്‍ഭാഗത്തെ പ്രധാന കവാടം നാട മുറിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ വചന പ്രഘോഷണം, ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിന്‌ ചെണ്ടമേളം കൊഴുപ്പേകി. തുടര്‍ന്ന്‌ ക്രിസ്‌തീയ ഭക്തിഗാനമേള, ആശീര്‍വാദം, കരിമരുന്ന്‌ പരിപാടി എന്നിവയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ഞായറാഴ്‌ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ അഭിവന്ദ്യ തീത്തോസ്‌ തിരുമേനി പുതുതായി നിര്‍മ്മിച്ച ദേവാലയത്തിന്റെ മുന്‍ഭാഗം കൂദാശ ചെയ്‌തു.

വി. മുന്നിന്‍മേല്‍ കുര്‍ബാനയെ തുടര്‍ന്ന്‌ നടന്ന അനുഗ്രഹ പ്രഭാഷണവും നടത്തി. ദേവാലയ നിര്‍മ്മാണത്തില്‍ സഹകരിച്ച ബില്‍ഡിംഗ്‌ കമ്മിറ്റി, ഇടവകാംഗങ്ങള്‍ എന്നിവര്‍ക്ക്‌ നന്ദി പറഞ്ഞു.

പൊതുസമ്മേളനത്തില്‍ ഡപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ജോണ്‍ ഗെയ്‌റ്റന്‍സ്‌ പള്ളിയുടെ പെരുന്നാളില്‍ സംബന്ധിക്കാന്‍ ഇടയായതില്‍ സന്തോഷമുണ്ടെന്നും, പത്രോസ്‌ ശ്ശീഹാ റോമിലും അന്ത്യോഖ്യയിലും സുവിശേഷം പ്രസംഗിച്ചതും ഓര്‍മ്മപ്പെടുത്തി ഇടവകയെ അഭിനന്ദിച്ചു. സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ബ്രാന്‍ഡന്‍ ബോയിലിന്റെ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ സ്‌കോട്ട്‌ ഷെപ്പേര്‍ഡ്‌ ഇടവകയുടെ പെരുന്നാളില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മുപ്പത്തഞ്ചാം വാര്‍ഷികവും പെരുന്നാളും പുനപ്രതിഷ്‌ഠയും ഒരുമിച്ച്‌ ആഘോഷിക്കുന്നത്‌ ഏറെ അനുഗ്രഹപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇടവയ്‌ക്ക്‌ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

വികാരി റവ.ഫാ. ജോയി ജോണ്‍ സ്വാഗതവും ട്രസ്റ്റി ജോസഫ്‌ കുര്യാക്കോസ്‌ നന്ദിയും അറിയിച്ചു. ബില്‍ഡിംഗ്‌ കമ്മിറ്റി കണ്‍വീനര്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. ആര്‍ക്കിടെക്‌റ്റ്‌ ബോബ്‌ പി. സാനി, കോണ്‍ട്രാക്‌ടര്‍ മൈക്ക്‌ എന്നിവര്‍ക്ക്‌ പ്രശംസാ ഫലകം അഭിവന്ദ്യ തിരുമേനി സമ്മാനിച്ചു.

കമാന്‍ഡര്‍ സ്ഥാനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട ജോബി ജോര്‍ജിനെ തിരുമേനി മെഡല്‍ അണിയിക്കുകയും സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്‌തു.

ഹൈസ്‌കൂള്‍, കോളജ്‌ തലങ്ങളില്‍ ഗ്രാജ്വേറ്റ്‌ ചെയ്‌ത കുട്ടികളെ ഇടവക ബൊക്കെ നല്‍കി ആദരിച്ചു. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി എന്നീ സ്റ്റേറ്റുകളില്‍ നിന്നും ധാരാളം പേര്‍ പങ്കെടുത്തു.

ബെബ്‌സൈറ്റിന്റെ ഉദ്‌ഘാടനവും അഭി. തിരുമേനി നിര്‍വഹിച്ചു. സുനിത ഫ്‌ളവര്‍ഹില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി പെരുന്നാളും പുന:പ്രതിഷ്‌ഠയും ഭക്തിനിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക