Image

ആലാപ് രാജുവിനിത് സംഗീതവഴികളിലെ അംഗീകാരവേള

ജോര്‍ജ് തുമ്പയില്‍ Published on 25 July, 2012
ആലാപ് രാജുവിനിത് സംഗീതവഴികളിലെ അംഗീകാരവേള
യുവപിന്നണിഗായകനും ഗിറ്റാര്‍ പ്ലെയറുമായ ചെന്നൈയില്‍ നിന്നുള്ള മലയാളി, ആലാപ് രാജുവിനിത് അംഗീകാരങ്ങളുടെ വേള. 59-#ാമത് ദക്ഷിണേന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ്(ഐഡിയാ) ദാനവേദിയില്‍ തമിഴിലെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് ആലാപിന് സ്വന്തമായി എന്നാമോ ഏതോ എന്ന ഗാനമാണ് രാജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഫ്‌ളോറിഡയിലുള്ള ആലാപിന്റെ മാതാപിതാക്കള്‍ ലതയും കെ.എം. രാജുവും മകന്റെ പുരസ്‌കാര ലബ്ധിയിലുള്ള സന്തോഷം പങ്കുവച്ചു.

നോര്‍ത്തമേരിക്കന്‍ സി.എസ്.ഐ. കോണ്‍ഫറന്‍സില്‍ മ്യൂസിക് പ്രോഗ്രാം അവതരിപ്പിക്കാന്‍ എത്തിയതാണ് കെ.എം. രാജുവും ലതയും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ മൂന്നിലും പുരുഷ വിഭാഗത്തില്‍ മലയാളികളാണ് വിജയികളായതെന്ന് ജെ.എം. രാജു പറഞ്ഞു. തമിഴില്‍ ആലാപ്, അവാര്‍ഡ് നേടിയപ്പോള്‍ വിജയ് യേശുദാസ് മലയാളത്തിലും രാഹുല്‍ നമ്പ്യാര്‍ തെലുങ്കിലും വിജയികളായി.

ഒരു സംഗീതകുടുംബമാണ് ആലാപ് രാജുവിന്റേത്. പിതാവ് ജെ.എം.രാജു ഗായകനും കംപോസറുമാണ്. അമ്മ ലതാ രാജു പിന്നണി ഗായികയാണ്. അമ്മൂമ്മ ശാന്താ പി.നായരും ഗായികയെന്ന നിലയില്‍ പ്രശസ്തയായിരുന്നു. ആലാപിന്റെ സഹോദരി അനുപമ രാജുവും മികച്ച ഗായികയാണ്.

വിവിധ കൊമേഴ്‌സ്യല്‍ ബാന്‍ഡുകള്‍ക്കുവേണ്ടി ഇലക്ട്രിക് ബാസ് വായിക്കാറുണ്ട് ആലാപ് രാജു. സിനിമകള്‍ക്കും സംഗീതകച്ചേരികള്‍ക്കുവേണ്ടിയും ഇലക്ട്രിക് ബാസ് ഗിറ്റാര്‍ വാദനം നടത്താറുണ്ട്. ബാസ് പ്ലെയറെന്ന നിലയില്‍ ഹാരിസ്, ജയരാജ്, ഇളയരാജ, മണിസര്‍മ, ജി.വി. പ്രകാശ്, തമന്‍, ദവന്‍ ഏകാംബരം, ദീപക് ദേവ് മുതലായവര്‍ക്കൊപ്പം വിവിധ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹ് ലാപ് എന്ന പേരില്‍ പിന്നണി ഗായകന്‍ രാഹുല്‍ നമ്പ്യാര്‍ക്കൊപ്പം ഒരു ബാന്‍ഡിലും രൂപം കൊടുത്തിട്ടുണ്ട്.

വിവിധ ക്രിസ്ത്യന്‍ ഹിന്ദു ആല്‍ബങ്ങള്‍ക്കു വേണ്ടിയും പാടിയിട്ടുണ്ട്. ഏറ്റവും പുതിയ മലയാള ആല്‍ബം യൂടൂബില്‍ വന്‍ ഹിറ്റായി.
ആലാപ് രാജുവിനിത് സംഗീതവഴികളിലെ അംഗീകാരവേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക