Image

ഫോമാ കണ്‍വെന്‍ഷന്‌ തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2012
ഫോമാ കണ്‍വെന്‍ഷന്‌ തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ ദേശീയ സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‌ തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഓഗസ്റ്റ്‌ ഒന്നാം തീയതി പ്രശസ്‌ത ആഡംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറി, ആയിരത്തിലേറെ കേരളീയരുമായി കാനഡയിലെ സെന്റ്‌ ജോണ്‍, ഹാലിഫാക്‌സ്‌ ദ്വീപുകളെ ലക്ഷ്യമാക്കി യാത്ര തരിക്കുമ്പോള്‍ തികച്ചും വ്യത്യസ്‌തമായൊരു ദേശീയ കണ്‍വെന്‍ഷന്റെ വാതില്‍പ്പുറങ്ങളിലേക്കാണ്‌ യാത്രക്കാരെ ഫോമ ക്ഷണിക്കുന്നത്‌. ഹോട്ടല്‍ കണ്‍വെന്‍ഷനുകള്‍ മാത്രം കൂടി പരിചയപ്പെട്ടിട്ടുള്ള മലയാളിക്ക്‌ ഇതൊരു നൂതന അനുഭവം തന്നെയായിരിക്കും.

കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി, അംബാസിഡര്‍ നിരുപമ റാവു, യു.എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ അഡൈ്വസര്‍ മിഥുല്‍ ദേശായി, ന്യൂജേഴ്‌സി അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, മുന്‍മന്ത്രി മോന്‍സ്‌ ജോസഫ്‌, കോണ്‍ഗ്രസ്‌ നേതാവ്‌ എം. മുരളി, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. ഡി. ബാബു പോള്‍ എന്നിവരാണ്‌ ഓഗസ്റ്റ്‌ ഒന്നാം തീയതി നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

ഓഗസ്റ്റ്‌ ഒന്നാം തീയതി കാര്‍ണിവല്‍ ഗ്ലോറിയിലെ പ്രൗഡഗംഭീരമായ ആംബര്‍ പാലസില്‍ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യുടെ ഔദ്യോഗിക ഉദ്‌ഘാടനം നടക്കുമ്പോള്‍ കപ്പലില്‍ കണ്‍വെന്‍ഷന്‍ നടത്തുന്ന ആദ്യത്തെ പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സംഘടന എന്ന ഖ്യാതിയും ഫോമയ്‌ക്ക്‌ സ്വന്തമാകും.
ഫോമാ കണ്‍വെന്‍ഷന്‌ തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക