Image

മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമസ്‌ മെത്രാപ്പോലീത്തക്ക്‌ അമേരിക്കന്‍ അതിഭദ്രാസനം സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2012
മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമസ്‌ മെത്രാപ്പോലീത്തക്ക്‌ അമേരിക്കന്‍ അതിഭദ്രാസനം സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: സമാഗതമായിരിക്കുന്ന സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ ഭാരതത്തില്‍ നിന്നുമെത്തിയ കിഴക്കിന്റെ ഇവാഞ്ചലിക്കല്‍ അസ്സോസിയേഷന്‍ ഭദ്രാസനാധിപന്‍ അഭി.മോര്‍ ക്രിസോസ്റ്റമസ്‌ മെത്രാപ്പോലീത്താക്ക്‌ ന്യൂയോര്‍ക്കില്‍ ജെ.എഫ്‌.കെ. വിമാനത്താവളത്തില്‍ സമുചിത സ്വീകരണം നല്‌കപ്പെട്ടു.

പുണ്യശ്ലോകരായ കടവില്‍ പൗലൂസ്‌ മോര്‍ അത്താനാസ്യോസ്‌, ഗീവര്‍ഗീസ്‌ മോര്‍ പോളിക്കാര്‍പ്പസ്‌ എന്നീ പ്രഭാവന്മാരായ മെത്രാപോലീത്താമാരുടെ പിങ്ങാമിയായി 2011 ല്‍ പരി.പാത്രിയര്‍ക്കീസ്‌ ബാവായാല്‍ അവരോധിക്കപ്പെട്ട അഭി.പിതാവ്‌ വളരെ ലളിതജീവിതത്തിന്റെയും സാത്വികതയുടെയും ഉടമയാണു. അവശരുടെയും സമൂഹത്തില്‍ താഴേക്കിടയില്‌പ്പെട്ടവരുടെയുമിടയില്‍ യേശുവിനെ പരിചയപ്പെടുത്തുവാനും സല്‍ദൂത്‌ സുവിശേഷിക്കുവാനും ലഭിച്ചിരിക്കുന്ന ദൗത്യം തന്റെ സൗഭാഗ്യമായി കരുതുന്ന തിരുമേനിയുടെ സാന്നിദ്ധ്യം ഇത്തവണത്തെ കുടുംബമേളക്ക്‌ഒരു പ്രത്യേക മാറ്റേകുമെന്നുള്ളതില്‍ സംശയമില്ല.

മെത്രാപ്പോലീത്തായെ സ്വീകരിക്കുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയവരില്‍ ഭദ്രാസന ഓഫീസ്‌ മാനേജരും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഇടവക വികാരിയുമായ റവ.ഫാ.വര്‍ഗീസ്‌ പോള്‍ ,റവ.ഫാ.തോമസ്‌ കുര്യന്‍ കറുകപ്പടി, റവ.ഫാ.ജെറി ജേക്കബ്‌ നടയില്‍ എം.ഡി., റവ.ഡീ.ആനീഷ്‌ സ്‌കറിയാ തേലാപ്പള്ളില്‍, ഭദ്രാസനത്തിന്റെ ജോയിന്റ്‌ ട്രഷറാര്‍ ശ്രീ.സാജു പൗലൂസ്‌ മാറോത്ത്‌, ഷെവ. റ്റോം അക്കാട്ടുപാത്തില്‍ എന്നിവരുമുള്‍പ്പെടുന്നു.

ജൂലൈ 26 മുതല്‍ 29 വരെ മെരിലാണ്ടിലെ എമിറ്റ്‌സ്‌ബര്‍ക്ഷില്‍ നടക്കുന്ന മലങ്കര അതിഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ കുടുംബമേള ഏവരുടെയും ഓര്‍മ്മയില്‍ നിലനില്‌ക്കുവാന്‍ തക്കവണ്ണം ചരിത്രം സൃഷ്ടിക്കുന്ന ഒന്നായിരിക്കുമെന്നും, അതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞിക്കുന്നുവെന്നും മേളക്കു ചുക്കാന്‍ പിടിക്കുന്നവരില്‍ മുഖ്യരും , ജനറല്‍ കണ്‌വീനറന്മാരുമായ വെരി.റവ.ഏബ്രഹാം ഒ. കടവില്‍ കോറെപ്പിസ്‌കോപ്പാ (Archdiocesan Secretary), ശ്രീ.സാജു പൗലൂസ്‌ സി.പി.എ.(Archdiocesan Treasurer) എന്നിവര്‍ അറിയിയ്‌ക്കുന്നു.

ഭദ്രാസന പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ ഷെവ.ബാബു ജേക്കബ്‌ നടയില്‍ അറിയിച്ചതാണീ വാര്‍ത്ത.
മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമസ്‌ മെത്രാപ്പോലീത്തക്ക്‌ അമേരിക്കന്‍ അതിഭദ്രാസനം സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക