Image

ചരിത്രകാരന്‍ ഡോ. ഹാംലെറ്റ് അന്തരിച്ചു

Published on 24 July, 2012
ചരിത്രകാരന്‍ ഡോ. ഹാംലെറ്റ് അന്തരിച്ചു
ഷില്ലോംഗ്: പ്രശസ്ത ചരിത്രകാരന്‍ ഡോ. ഹാംലെറ്റ് ബാരെ എന്‍ഗാപ്കിന്റ (91) അന്തരിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെയും മേഘാലയിലെയും ആദ്യ പി.എച്ച്.ഡി ധാരിയും പത്മശ്രീ ജേതാവുമാണ്.ഹില്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നേടിയ ഡോക്ടറേറ്റും സാഹിത്യത്തിലെയും ഗവേഷണരംഗത്തെയും അദ്ദേഹത്തിന്റെ സംഭാവനകളും കണക്കിലെടുത്ത് രാജ്യം 2004ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. നിരവധി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ് രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റിയിലെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി അടുത്തിടെ നിയമിതനായിരുന്നു. അതിനുമുമ്പ് ഇതേ യൂനിവേഴ്‌സിറ്റിയിലെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്നു.1931 മേയ് മൂന്നിന് ജനിച്ച അദ്ദേഹം 50ലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാര്യയും നാലു മക്കളുമുണ്ട്. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

ചരിത്രകാരന്‍ ഡോ. ഹാംലെറ്റ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക