Image

കാസിരംഗ ദേശീയോദ്യാന സംരക്ഷണത്തിന് പൈലറ്റില്ലാ വിമാനം

Published on 24 July, 2012
കാസിരംഗ ദേശീയോദ്യാന സംരക്ഷണത്തിന് പൈലറ്റില്ലാ വിമാനം
ജോര്‍ഹട്ട്(അസം): ഇന്ത്യയിലെ പ്രമുഖ വന്യജീവി സങ്കേതങ്ങളിലൊന്നായ കാസിരംഗ ദേശീയോദ്യാനത്തില്‍ നിരീക്ഷണത്തിനായി പൈലറ്റില്ലാ വിമാനം ഏര്‍പ്പെടുത്തും. വന്‍തോതിലുള്ള വേട്ടയും ഈയിടെയുണ്ടായ വെള്ളപ്പൊക്കവും ഉദ്യാനത്തിലെ വന്യജീവി സമ്പത്തിനെ ബാധിച്ച പശ്ചാത്തലത്തിലാണിത്.

അസം സര്‍ക്കാറിന്റെ സഹകരണത്തോടെ ദേശീയ കടുവസംരക്ഷണ അതോറിറ്റിയാണ് വിമാനം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ വന്യജീവി ഇന്‍സ്റ്റിറ്റിയൂട്ടിനാവും നടത്തിപ്പുചുമതല. ശബ്ദമില്ലാത്തതും മലിനീകരണമുണ്ടാക്കാത്തതുമായ വിമാനമാണ് ഏര്‍പ്പെടുത്തുക. അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ വിമാനത്തില്‍ ഘടിപ്പിക്കും. വന്യജീവിവേട്ട നേരിടാനും പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ വന്യജീവികള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. 

കാസിരംഗ ദേശീയോദ്യാന സംരക്ഷണത്തിന് പൈലറ്റില്ലാ വിമാനം
കാസിരംഗ ദേശീയോദ്യാന സംരക്ഷണത്തിന് പൈലറ്റില്ലാ വിമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക