Image

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കഠിനശ്രമം വേണംപ്രതിഭാ പാട്ടീല്‍

Published on 24 July, 2012
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കഠിനശ്രമം വേണംപ്രതിഭാ പാട്ടീല്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി എല്ലാവരും കഠിനപരിശ്രമം നടത്തണമെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. വിടവാങ്ങല്‍ പ്രസംഗത്തിലാണ് രാഷ്ട്രപതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശക്തി രാജ്യത്തെ ജനമനസ്സുകളില്‍ പ്രതിഫലിക്കുന്നുണ്ട്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് രാജ്യത്തെ ശക്തമാക്കിയിട്ടുണ്ട്. 

രാഷ്ട്രപതിയായുള്ള അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ഒട്ടേറെ പൗരന്മാരുമായും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായും ആശയവിനിമയം നടത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. അത്യധികം സ്‌നേഹവും ബഹുമാനവും പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയായ ജനാധിപത്യം വ്യക്തിജീവിതത്തിലും പുലര്‍ത്തണം. 

വിപരീത ചിന്തകള്‍ ദ്രോഹവും നിരാശയും പരത്തും. രാജ്യത്തിന് അത് ഭൂഷണമല്ല. സാമൂഹിക രംഗത്തെ സാഹോദര്യമാണ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയത്തിന് കാരണം. ഭരണഘടനയെ മുറുകെപ്പിടിച്ചും അതില്‍ പരാമര്‍ശിക്കുന്ന മൗലികമായ കടമകള്‍ നിര്‍വഹിച്ചും പൗരന്മാര്‍ ജീവിക്കുമ്പോള്‍ രാജ്യം വികസനത്തിന്റെ പാതയിലൂടെ മുന്നേറും പ്രതിഭാ പാട്ടീല്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കഠിനശ്രമം വേണംപ്രതിഭാ പാട്ടീല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക