Image

കള്ളനോട്ട് കേസിലെ പ്രതി 28 വര്‍ഷത്തിനു ശേഷം പിടിയില്‍

Published on 24 July, 2012
കള്ളനോട്ട് കേസിലെ പ്രതി 28 വര്‍ഷത്തിനു ശേഷം പിടിയില്‍
കൊച്ചി: കള്ളനോട്ട് കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ തമിഴ്‌നാട് സ്വദേശി കാസിമി (64)നെ എറണാകുളം െ്രെകംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് അറസ്റ്റ് ചെയ്തു. 28 വര്‍ഷമായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. 1984 നവംബര്‍ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലാരിവട്ടത്ത് സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ 53, 000 രൂപയുടെ 100 രൂപ വ്യാജ നോട്ടുകള്‍ വിനിമയം ചെയ്തതിന് കളമശ്ശേരി പൊലീസാണ് കേസ് എടുത്തത്. പിന്നീട് കേസ് അന്വേഷണത്തിനായി െ്രെകംബ്രാഞ്ചിന്റെ സംഘടിത അന്വേഷണവിഭാഗം എറണാകുളം യൂണിറ്റിന് കൈമാറി.

കേസിലെ മറ്റു പ്രതികളായ രവി, കുഞ്ഞുമോന്‍, അയ്യപ്പന്‍, മണി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 5000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. എന്നാല്‍ കാസിമിനെ പൊലീസിന് പിടികൂടാന്‍ സാധിച്ചില്ല. ഇയാള്‍ തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉത്തമ പാളയം തുടങ്ങിയ ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ജൂലായ് 23 ന് രാത്രി 11 ന് െ്രെകം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ബിജു കെ. സ്റ്റീഫന്‍, സബ് ഇന്‍സ്‌പെക്ടര്‍ ഒ.എ.ചാര്‍ളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.സുനില്‍, മില്‍ട്ടന്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

കള്ളനോട്ട് കേസിലെ പ്രതി 28 വര്‍ഷത്തിനു ശേഷം പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക