Image

കവിയൂര്‍ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ. നീക്കം: െ്രെകം നന്ദകുമാര്‍

Published on 24 July, 2012
കവിയൂര്‍ കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ. നീക്കം: െ്രെകം നന്ദകുമാര്‍
കൊച്ചി: താന്‍ ലതാ നായരെ സ്വാധീനിച്ചുവെന്ന ആരോപണം കവിയൂര്‍ കേസ് അട്ടിമറിക്കാനുള്ള സി.ബി.ഐ.യുടെ ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് െ്രെകം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേസില്‍ ആത്മഹത്യ ചെയ്ത അനഘയെ പിതാവ് പീഡിപ്പിച്ചുവെന്ന കെട്ടുകഥ പൊളിഞ്ഞതിന്റെ വിരോധം തീര്‍ക്കാനായി സി.ബി.ഐ. പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ്. 

തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ വച്ച് ലതാ നായരുടെ അഭിഭാഷകയായ അഡ്വ. വഹീദ ആവശ്യപ്പെട്ടതനുസരിച്ചാണ് ലതയെ കാണാന്‍ താന്‍ ജയിലില്‍ പോയതെന്ന് നന്ദകുമാര്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെയും വഹീദയുടെയും സാന്നിധ്യത്തിലാണ് ലതയോട് സംസാരിച്ചത്. ലതാ നായര്‍ക്ക് തുറന്നു പറയാനുള്ള കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി തനിക്ക് കത്തയക്കാനോ, അഭിഭാഷക മുഖാന്തരം കോടതിയില്‍ സമര്‍പ്പിക്കാനുമാണ് അവരോട് ആവശ്യപ്പെട്ടത്. ലതയ്ക്ക് പണം വാഗ്ദാനം ചെയ്യുകയോ, ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക