Image

എസ്.എഫ്.ഐ. സമ്മേളനം: വി.എസ്സും പിണറായിയും ഇല്ല;കോടിയേരി ഉദ്ഘാടനംചെയ്യും

Published on 24 July, 2012
എസ്.എഫ്.ഐ. സമ്മേളനം: വി.എസ്സും പിണറായിയും ഇല്ല;കോടിയേരി ഉദ്ഘാടനംചെയ്യും
പാലക്കാട്: വ്യാഴാഴ്ച ആരംഭിക്കുന്ന എസ്.എഫ്.ഐ. സംസ്ഥാനസമ്മേളനത്തിന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഇല്ല. ജില്ലയില്‍നിന്നുള്ള എം.എല്‍.എ. യും പ്രതിപക്ഷനേതാവുമായ വി.എസ്സിനെ സമ്മേളനത്തിന് ക്ഷണിക്കാത്തത് വിവാദമായിരുന്നു.

സംസ്ഥാനസമ്മേളനത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പിണറായി വിജയന്‍ കോഴിക്കോട്ട് പാര്‍ട്ടിപരിപാടിയില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് എത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

പിണറായിയുടെ അഭാവത്തില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാവും 26ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയെന്ന് എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറി പി. ബിജു, പ്രസിഡന്റ് കെ.വി. സുമേഷ്, സ്വാഗതസംഘം ചെയര്‍മാന്‍ എം.ബി. രാജേഷ് എം.പി. എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ വി.എസ്സിനെ ക്ഷണിച്ചെങ്കിലും അവസാനനിമിഷം പരിപാടി ഉപേക്ഷിച്ച് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. സംസ്ഥാനസമ്മേളനത്തിന്‌വി.എസ്സിനെ ക്ഷണിക്കാത്തത് വിവാദമായതിനെത്തുടര്‍ന്ന് 'അതൊരു മഹാകാര്യമല്ല' എന്ന നിലപാടായിരുന്നു അന്ന് പിണറായി സ്വീകരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക