Image

സ്വാതി കൃഷ്ണയുടെ ആരോഗ്യനില തൃപ്തികരം

Published on 24 July, 2012
സ്വാതി കൃഷ്ണയുടെ ആരോഗ്യനില തൃപ്തികരം
കൊച്ചി: കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അമൃത ആസ്പത്രിയില്‍ കഴിയുന്ന സ്വാതിയുടെ ആരോഗ്യനില തൃപ്തികരം. ട്രാന്‍സ്?പ്ലാന്റ് ഐ.സി.യുവില്‍ നിന്ന് തിങ്കളാഴ്ച രാത്രി 11 മണിയോടെ സ്വാതിയെ മുറിയിലേക്ക് മാറ്റി. കരളിന്റെ നില സാധാരണ നിലയിലായ സ്വാതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു. മുറിയില്‍ നടക്കാന്‍ സാധിക്കുന്നുണ്ട്. അണുബാധയ്ക്ക് സാധ്യത ഉള്ളതിനാല്‍ സ്വാതിയുടെ അടുത്ത ബന്ധുക്കളെ മാത്രമേ മുറിയില്‍ ഇരിക്കാന്‍ അനുവദിക്കുന്നുള്ളൂ.

സന്ദര്‍ശകരെ മുറിയില്‍ വിലക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം 11 ദിവസം കഴിയുമ്പോള്‍ സ്വാതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണ് കാണുന്നത്. അതിനിടെ സര്‍ക്കാരിന്റെ ധനസഹായം സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്കും അമ്മ രാജിക്കും കൈമാറി. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബാണ് ആസ്പത്രിയിലെത്തി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.സ്വാതി കൃഷ്ണയ്ക്ക് കരള്‍ പകുത്ത് നല്‍കിയ ഇളയമ്മ റെയ്‌നിയെയും മന്ത്രി അനൂപ് ജേക്കബ് സന്ദര്‍ശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക