Image

ചോക്ലേറ്റ് കഴിച്ച സഹോദരങ്ങള്‍ മരിച്ചു

Published on 24 July, 2012
ചോക്ലേറ്റ് കഴിച്ച സഹോദരങ്ങള്‍ മരിച്ചു
വിജയവാഡ: സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുമ്പോള്‍ റോഡരികിലെ കടയില്‍ നിന്നു ചോക്ലേറ്റ് വാങ്ങിക്കഴിച്ച പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു. ഗന്ധശാല മണ്ഡലിലെ ദേവരകോണ്ടയിലാണ് സംഭവം. സഹോദരങ്ങളായ വി. സായി ശ്രീനിവാസ് (6), വി. ദീപിക എന്നിവരാണ് മരിച്ചത്. രാത്രി അബോധാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിലേക്കു വീട്ടുകാര്‍ മാറ്റിയെങ്കിലും ഇരുവരും മരിച്ചു. പോലീസ് ചോക്ലേറ്റ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക