Image

മൃദംഗവിദ്വാന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ അന്തരിച്ചു

Published on 24 July, 2012
മൃദംഗവിദ്വാന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത മൃദംഗവിദ്വാന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്വാതി തിരുനാള്‍ സംഗീത കോളജില്‍ 1959-ല്‍ മൃദംഗാധ്യാപകനായാണ് വേലുക്കുട്ടി നായര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെത്തന്നെ മൃദംഗവിഭാഗം മേധാവിയായി വിരമിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ടാഗോര്‍ പുരസ്‌കാരം, ശെമ്മാങ്കുടി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

മൃദംഗവിദ്വാന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക