Image

`മാലാഖമാര്‍ പ്രവാസ ജീവിതത്തില്‍' നവയുഗം വനിതാവേദി ദമാമില്‍ ചര്‍ച്ച സംഘടിപ്പിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 24 July, 2012
`മാലാഖമാര്‍ പ്രവാസ ജീവിതത്തില്‍' നവയുഗം വനിതാവേദി ദമാമില്‍ ചര്‍ച്ച സംഘടിപ്പിച്ചു
ദമാം: കര്‍മ്മ ജീവിതത്തിന്‍െറ അപൂര്‍വാനുഭവങ്ങള്‍ അപ്രതീക്ഷിതമായി നല്‍കിയ ആഹ്ലാദവും ഇടയ്‌ക്കെങ്കിലും തടസമായെത്തിയ പ്രതിസന്ധികള്‍ക്കുമുന്നില്‍ തളര്‍ന്നുപോയ അനുഭവങ്ങളും മനസുതുറന്നു പറഞ്ഞ മാലാഖമാര്‍ പ്രവാസ ജീവിതത്തില്‍ പുതിയൊരധ്യായത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു. നവയുഗം വനിതാ വേദിയാണ്‌ ദമാമില്‍ വ്യത്യസ്ഥമായ സംഗമ വേദി ഒരുക്കിയത്‌. ആതുര ശുശ്രൂഷാ മേഖലകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ ഒന്നിച്ചിരുത്തിയാണ്‌ `മാലാഖമാര്‍ സംസാരിക്കുന്നു' എന്ന പരിപാടിയാണ്‌ വേറിട്ട അനുഭവമായി മാറിയത്‌. ദീര്‍ഘകാലമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേരുടെ പങ്കാളിത്തം കൊണ്‌ട്‌ ശ്രദ്ധേയമായ സംഗമത്തില്‍ മനസില്‍ തട്ടുന്ന അനുഭവങ്ങളാണ്‌ പങ്കുവച്ചത്‌

പ്രവാസഭൂമിയില്‍ അധികമാരും അറിയാതെ പോകുന്ന പെണ്‍ ജീവിതങ്ങളെ ചേര്‍ത്തു പിടിക്കാനും അറിയാനും സാന്ത്വനം പകരാനുമുള്ള ശ്രമത്തിന്റ ഭാഗമായാണ്‌ നവയുഗം പരിപാടി ഒരുക്കിയത്‌.

പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നവയുഗം വനിതാവേദി ജോയിന്റ്‌ കണ്‍വീനര്‍ സഫിയ അജിത്‌ അധ്യക്ഷത വഹിച്ചു. സഫ പോളീ ക്ലിനിക്ക്‌ ജനറല്‍ ഫിസിഷ്യ സോണി സുധീര്‍ ഉദ്‌ഘാടനം ചെയ്‌തു. മറ്റുള്ളവരുടെ വേദനകള്‍ക്ക്‌ മുമ്പില്‍ സ്വയം അടക്കിപിടിച്ചു ജീവിക്കേണ്‌ടി വരുന്നവരുടെ മനസുതുറക്കാന്‍ ഒരുക്കിയ സംരംഭം ഏറെ ശ്ലാഘനീയമാണന്ന്‌ അവര്‍ പറഞ്ഞു. പലപ്പോഴും പ്രവാസ ജീവിതത്തില്‍ സ്വയം ഉരുകിത്തീരുന്ന സ്‌ത്രീജനങ്ങളെ അറിയുന്നു എന്നതാണ്‌ ഈ സംഗമത്തിന്‍െറ പ്രസക്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കിംഗ്‌ ഫഹദ്‌ ഹോസ്‌പിറ്റലിലെ നഴ്‌സിംഗ്‌ ട്യൂട്ടര്‍ ശാന്തി യേശുദാസ്‌ മുഖ്യ പ്രഭാഷണം നടത്തി. നൊമ്പരങ്ങളെ ഒപ്പിയെടുക്കുന്ന പരിചാരികമാരാണ്‌ നഴ്‌സുമാരന്നും സന്തുഷ്ടി നിറഞ്ഞ സമൂഹത്തെ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കാണ്‌ തങ്ങള്‍ വഹിക്കുന്നതെന്നും ശാന്തി പറഞ്ഞു. ഷഫീറ റിയാസ്‌, സീന സെബി, ഫ്രീസിയ ഹബീബ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചക്ക്‌ അല്‍ കൊസാമ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീദേവി മേനോന്‍ നേതൃത്വം നല്‍കി. ആതുര ശുശ്രൂഷ, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഖദീജ ഹബീബ്‌, ആഷ്‌ലി ജോര്‍ജ്‌, സുജ തോമസ്‌, ജൂലി മാത്യു, ലക്ഷ്‌മി, സെയ്‌ദ ആയിഷ അഫ്രീന്‍, ലീന ഉണ്ണികൃഷ്‌ണന്‍, ഷീജ ഹരിദാസ്‌, ഹസീന ഹംസ, ഷൈനു നിജാസ്‌, അഞ്‌ജു നിറാസ്‌, ലൈലജലാല്‍, സനി റിയാസ്‌, ഷരീഫ, ഷഹ്മ ഏലിയാസ്‌, ഷമീറ ഷാജഹാന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കിട്ടു.

ഷഹ്‌ല ജലാല്‍, ജിന്‍ഷ ഹരിദാസ്‌, സുജാതാ ഗുണശീലന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷഹ്‌ന ജലാല്‍, ഗംഗ ഗുണശീലന്‍ എന്നിവര്‍ അവതാരകരായിരുന്നു. ഷംല കമാല്‍ സ്വാഗതവും പ്രതിഭ പ്രിജി നന്ദിയും പറഞ്ഞു. ഫാത്തിമ റിയാസ്‌ ഖിറഅത്ത്‌ നടത്തി.
`മാലാഖമാര്‍ പ്രവാസ ജീവിതത്തില്‍' നവയുഗം വനിതാവേദി ദമാമില്‍ ചര്‍ച്ച സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക