Image

ഫോമാ തെരഞ്ഞെടുപ്പ്‌ ഓഗസ്റ്റ്‌ രണ്ടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2012
ഫോമാ തെരഞ്ഞെടുപ്പ്‌ ഓഗസ്റ്റ്‌ രണ്ടിന്‌
ന്യൂയോര്‍ക്ക്‌: ഫോമയുടെ 2012-14 ഭരണസമിതിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ്‌ ഓഗസ്റ്റ്‌ രണ്ടാം തീയതി ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ നടക്കും. ഓഗസ്റ്റ്‌ രണ്ടാം തീയതി രാവിലെ 9 മണിക്ക്‌ നടക്കുന്ന നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ മീറ്റിംഗോടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ ആരംഭിക്കും. 10 മണിക്ക്‌ ജനറല്‍ബോഡി മീറ്റിംഗും തുടര്‍ന്ന്‌ ഇലക്ഷനും എന്ന രീതിയിലാണ്‌ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്‌.

ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' നടക്കുന്ന കാര്‍ണിവല്‍ ഗ്ലോറിയിലെ ഗോള്‍ഡണ്‍ ഡൈനിംഗ്‌ റൂം-ലോവര്‍ ലെവലിലാണ്‌ ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌.

ജോര്‍ജ്‌ പാര്‍ണേല്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറും, യോഹന്നാന്‍ ശങ്കരത്തില്‍, ബെന്നി വാച്ചാച്ചിറ എന്നിവര്‍ കമ്മീഷണര്‍മാരുമാണ്‌.
ഫോമാ തെരഞ്ഞെടുപ്പ്‌ ഓഗസ്റ്റ്‌ രണ്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക