Image

ആനന്ദ്‌ ജോണിന്‌ ഐക്യദാര്‍ഢ്യവുമായി മലയാളികള്‍ രംഗത്ത്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 July, 2012
ആനന്ദ്‌ ജോണിന്‌ ഐക്യദാര്‍ഢ്യവുമായി മലയാളികള്‍ രംഗത്ത്‌
ന്യൂയോര്‍ക്ക്‌: നാലു വര്‍ഷത്തിലേറെയായി അമേരിക്കയിലെ ജയിലില്‍ കഴിയുന്ന ആനന്ദ്‌ ജോണിന്റെ ന്യൂയോര്‍ക്കില്‍ വെച്ചുള്ള അവസാനത്തെ ഹിയറിംഗ്‌ ഇന്ന്‌ (ജൂലൈ 23, 2012) മന്‍ഹാട്ടന്‍ സെന്റര്‍ സ്‌ട്രീറ്റിലുള്ള നൂറ്റിപ്പതിനൊന്നാം നമ്പര്‍ കോടതിയില്‍ നടന്നപ്പോള്‍ ആനന്ദ്‌ ജോണിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ എത്തി.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ക
മ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍, ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ്‌, കേരള സമാജം ഓഫ്‌ ഗ്രേയ്‌റ്റര്‍ ന്യൂയോര്‍ക്ക്‌ മുന്‍ പ്രസിഡന്റ്‌ സണ്ണി പണിക്കര്‍, സിസിലി കൂവള്ളൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ മലയാളികള്‍ ആനന്ദ്‌ ജോണിനെ കാണാനായി കോടതിയില്‍ എത്തിയത്‌.

കോടതിയുടെ അഞ്ഞൂറ്റി എണ്‍പത്തിമൂന്നാം നമ്പര്‍ മുറിയില്‍ ആനന്ദ്‌ ജോണിന്റെ അഭിഭാഷകരായ കിംബര്‍ലി സമ്മേഴ്‌സ്‌, ജെഫ്രി ചാബ്‌റോവ്‌ എന്നിവരുടെ വാദം കേട്ട ജഡ്‌ജി കസാന്‍ട്രാ മുള്ളന്‍ നവംബര്‍ പതിമൂന്നിന്‌ ട്രയല്‍ ആരംഭിക്കുവാന്‍ ഉത്തരവിട്ടു. വാദി ഭാഗത്തിനുവേണ്ടി ഹാജരായത്‌ പബ്ലിക്‌ പ്രൊസിക്യൂട്ടര്‍ റോസന്താള്‍ ആയിരുന്നു.

59 വര്‍ഷത്തോളം ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ആനന്ദ്‌ ജോണിന്‌ മാനുഷിക പരിഗണന വെച്ചുകൊണ്ട്‌ എല്ലാ ധാര്‍മ്മിക പിന്തുണയും ചെയ്‌തുകൊടുക്കുവാന്‍ മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സമൂഹം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന്‌ തോമസ്‌ കൂവള്ളൂരും രാജീവ്‌ ജോസഫും വിവിധ ഇന്ത്യന്‍ സംഘടനകളോടും മനുഷ്യാവകാശ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക