Image

ഫോമാ പ്രസിഡന്റ് ഇലക്ഷന്‍: രാജു എം. വര്‍ഗ്ഗീസിന്റെ അഭ്യര്‍ത്ഥന

Published on 22 July, 2012
ഫോമാ പ്രസിഡന്റ് ഇലക്ഷന്‍: രാജു എം. വര്‍ഗ്ഗീസിന്റെ അഭ്യര്‍ത്ഥന
പ്രിയ സുഹൃത്തേ,
അമേരിക്കന്‍ മലയാളിയുടെ നക്ഷത്രത്തിളക്കമാണ് ഫോമാ. ഭാരതീയ പ്രവാസി വകുപ്പും അമേരിക്കന്‍ മലയാളിയും തമ്മിലുള്ള ശക്തമായ കണ്ണിയായ ഫോമാ അമേരിക്കന്‍ മലയാളിയുടെ ശബ്ദം കൂടിയാണ്. ഈ അന്താരാഷ്ട്ര സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

അമേരിക്കയിലെ മലയാളിയുടെ മൂന്നാം തലമുറയുടെ സാന്നിദ്ധ്യത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. കേരളത്തിന്റെ തനിമയും മലയാളിയുടെ സംസ്‌കാരവും പേറി ഈ നാട്ടിലെത്തിയ മലയാളിക്ക് രണ്ടാം തലമുറയിലേക്ക് നമ്മുടെ സംസ്‌കാരം പകരാനായെങ്കിലും മൂന്നാം തലമുറ ഈ സംസ്‌കാരം തൊട്ടറിയുന്നത് ഫോമയിലൂടെയും പോഷക സംഘടനകളിലൂടെയുമാണ്. അതുകൊണ്ടു തന്നെ ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് ഒരു വഴികാട്ടിയാവണം. മലയാളത്തിന്റെ തനിമയും ഭാരതത്തിന്റെ സംസ്‌കാരവും ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ കൂടി പുതു തലമുറയിലേക്കൊഴുകിയെത്താന്‍ നേതൃത്വം കാട്ടുന്ന ശുഷ്‌കാന്തി അഭിനന്ദനാര്‍ഹം.

പുതുതലമുറയെ മലയാളത്തോടു ചേര്‍ത്തു നിര്‍ത്താനും മലയാളിയുടെ ആവശ്യങ്ങള്‍ പ്രവാസി കാര്യാലയത്തോടു ചേര്‍ന്ന് നേടിയെടുക്കാനും ഉള്ള സ്വപ്നങ്ങള്‍ക്ക് അമരക്കാരനായി നിറം പകരാന്‍ ഇക്കുറി ഫോമായുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്നു. ഞാന്‍ ഫിലാഡല്‍ഫിയായില്‍ നിന്നുമുള്ള രാജു എം. വര്‍ഗ്ഗീസ് ഫിലാഡല്‍ഫിയായിലെ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ ഫോമായുടെ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ ചെയര്‍മാനാണ്.

ഫൊക്കാനായുടെ സ്ഥാപക ട്രസ്റ്റി ബോര്‍ഡ് അംഗം ന്യൂയോര്‍ക്ക് ലൈഫിന്റെ ഫീല്‍ഡ് അണ്ടര്‍ റൈറ്ററായി തുടങ്ങി ജനറല്‍ മാനേജര്‍, പാര്‍ട്ട്ണര്‍ എന്നീ പദവികളില്‍ 1998 വരെ. തുടര്‍ന്ന് മണിഗ്രൂപ്പിന്റെ നാഷണല്‍ ഡയറക്ടര്‍ 2001 വരെ. 2004 വരെ അറ്റ്‌ലാന്റിക് കോസ്റ്റ് ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍. ഇപ്പോള്‍ പ്രൊഫഷണല്‍ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ അത്യുന്നത സമിതിയായ സഭാ മാനേജിംഗ് കമ്മറ്റിയംഗമായി 22 വര്‍ഷക്കാലവും അമേരിക്കയിലെ അത്മായ ട്രസ്റ്റിയായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു നിയോഗമായി കരുതുന്നു.

തൊഴില്‍ രംഗത്തും സമുദായ തലത്തിലും നേതൃനിരയില്‍ പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരങ്ങള്‍ നല്‍കിയ അനുഭവങ്ങള്‍ മലയാളി സമൂഹത്തിനു കാഴ്ച വക്കാനുള്ള ആഗ്രഹമാണ് ഈ സ്ഥാനത്തേക്കുള്ള മത്സരത്തിനു പ്രേരണ. താങ്കളുടെ വിലയേറിയ പിന്തുണയും പ്രാര്‍ത്ഥനയും ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളുടെ ശബ്ദമായി നിങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു. ഫോമായുടെ അടുത്ത കണ്‍വന്‍ഷന്‍, അമേരിക്കയുടെ പിറവി കേന്ദ്രമായ ഫിലാഡല്‍ഫിയായില്‍ എത്തിക്കുവാന്‍ ഞാന്‍ പ്രവര്‍ത്തിക്കും.

താങ്കളുടെ വിലയേറിയ വോട്ടും പിന്തുണയും സഹകരണവും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചു കൊണ്ട്,
സവിനയം താങ്കളുടെ

രാജു എം. വര്‍ഗീസ്

Raju M Varghese,
9 Juschase court,
Voorcheese, NJ 08043,
(609)405-1216
Email: rmv506@aol.com
ഫോമാ പ്രസിഡന്റ് ഇലക്ഷന്‍: രാജു എം. വര്‍ഗ്ഗീസിന്റെ അഭ്യര്‍ത്ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക