Image

ഫോമ കണ്‍വന്‍ഷന്‍ കിക്കോഫ്‌ ഡാലസില്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 23 July, 2012
ഫോമ കണ്‍വന്‍ഷന്‍ കിക്കോഫ്‌ ഡാലസില്‍
ഡാലസ്‌: ആഗസ്റ്റ്‌ ഒന്നു മുതല്‍ ആറുവരെ അത്യാഡംബര കപ്പലായ കാര്‍ണിവല്‍ ഗ്‌ളോറിയായില്‍ വച്ചു നടക്കുന്ന മൂന്നാമതു ഫോമ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്റെ കിക്കോഫ്‌ ഡാലസ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍ പ്രഥമ ചെക്ക്‌ ഫോമ പ്രസിഡന്റ്‌ ബേബി ഉരാളിക്കു നല്‍കിക്കൊണ്ടാണ്‌ കിക്കോഫ്‌ ഉത്‌ഘാടനം ചെയ്‌തത്‌.

നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സാമൂഹ്യസാംസ്‌ക്കാരികസാഹിത്യപരമായ കാഴ്‌ചപ്പാടുകളുടെയും ഐക്യത്തിന്റെയും കൂട്ടായ വളര്‍ച്ചയുടെയും പ്രതിഫലനമാണ്‌ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഫോമയ്‌ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയില്‍ നിന്നും മനസിലാകുന്നതെന്ന്‌ ചടങ്ങില്‍ ബേബി ഊരാളില്‍ അഭിപ്രായപ്പെട്ടു. കേരളത്തോടുള്ള പ്രതിബദ്ധതയും കൂറും നിലനിര്‍ത്തിക്കൊണ്ടുതന്നെ അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന ഫോമയുടെ ക്രിയാത്‌മക പ്രവര്‍ത്തനങ്ങളെ ഫിലിപ്പ്‌ ചാമത്തില്‍ അഭിനന്ദിച്ചു.

പ്രമൂഖ കര്‍ണാടിക്‌ സംഗീതജ്‌ഞന്‍ കെ.ജി.ജയന്‍ (ജയവിജയ), ബിജു തോമസ്‌(ലോസണ്‍ ട്രാവല്‍), ഡക്‌സ്റ്റര്‍ ഫെരേര, എടത്വ രവികുമാര്‍, ബേബി ഉതുപ്പ്‌, ജോജോ, പി.സി.മാത്യു, സുജന്‍ കാക്കനാട്ട്‌, വര്‍ഗീസ്‌ ചാമത്തില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ഫോമ കണ്‍വന്‍ഷന്‍ കിക്കോഫ്‌ ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക